App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരിലെ മന്ത്രിയോ പാർലമെന്റ് അംഗത്തിനോ എതിരായ അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ യോഗ്യതയുള്ള സ്ഥാപനം.

Aലോകായുക്ത

Bഹൈക്കോടതി

Cഇന്ത്യൻ പ്രസിഡൻറ്

Dലോക്പാൽ

Answer:

D. ലോക്പാൽ

Read Explanation:

  • പൊതുഭരണത്തലത്തിലെ അഴിമതിയാരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും നിയമം വ്യവസ്ഥചെയ്യുന്നു.
  • ചെയർപേഴ്‌സണടക്കം 9 അംഗങ്ങളുള്ള സമിതിയാണ് ലോക്‌പാൽ.
  • ഇതിൽ 50 ശതമാനം ജുഡീഷ്യൽ അംഗങ്ങളും ബാക്കി പിന്നാക്ക, ന്യൂനപക്ഷ, സ്ത്രീവിഭാഗങ്ങളിൽനിന്നുള്ളവരുമായിരിക്കണം.
  • രാഷ്ട്രപതിക്കാണ് അംഗങ്ങളുടെ നിയമനാധികാരം.
  • ലഭ്യമാവുന്ന പരാതികളിൽ ലോക്പാലിന്റെ മേൽനോട്ടത്തിൽ കേന്ദ്ര വിജിലൻസ് കമ്മിഷനെയോ സി.ബി.ഐയെയോകൊണ്ട് അന്വേഷണം നടത്തിക്കാം.

Related Questions:

സംസ്ഥാനത്തുള്ളിൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ലഹരി പദാർത്ഥങ്ങൾ കടത്തികൊണ്ടുപോകുന്നതിനെ (ട്രാൻസിറ്റ്) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രറ്റിക് റൈറ്റ്സ് സ്ഥാപിച്ചത് ആരാണ് ?
COTPA സെക്ഷൻ 6b പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില വിറ്റാൽ എത്ര രൂപയാണ് പിഴ ?
ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ അനുഭവപ്പെടുന്നത്
ഹാനികരമായ ഭക്ഷണത്തിന്റെയോ, പാനീയത്തിന്റെയോ വില്പനയ്ക്കുള്ള ശിക്ഷ?