Challenger App

No.1 PSC Learning App

1M+ Downloads
ക്ലോറോ ഫ്ലൂറോ കാർബൺ ഉല്പാദനം കുറയ്ക്കുന്നതിനുള്ള തീരുമാനം ഏത് അന്താരാഷ്ട സമ്മേളനമാണ് കൈകൊണ്ടത് ?

Aമോൺട്രിയൽ പ്രോട്ടോകോൾ

Bറിയോഭൗമ ഉച്ചകോടി

Cകോപ്പൻഹേഗൻ ഉച്ചകോടി

Dകോട്ടോ പ്രോട്ടോകോൾ

Answer:

A. മോൺട്രിയൽ പ്രോട്ടോകോൾ

Read Explanation:

മോൺട്രിയൽ പ്രോട്ടോകോൾ

  • ഓസോൺ പാളിയെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ ഉൽപാദനവും ഉപഭോഗവും ഘട്ടം ഘട്ടമായി ഇല്ലാതാക്കി ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനുള്ള ഒരു ആഗോള കരാർ.
  • 1987 സെപ്റ്റംബർ 16-ന്  ഒപ്പുവെച്ച കരാർ 1989 ജനുവരി 1-ന്  പ്രാബല്യത്തിൽ വന്നു.
  • 1985-ൽ ചേർന്ന വിയന്ന കൺവെൻഷന്റെ തുടർനടപടിയായിട്ടായിരുന്നു മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിക്കപ്പെട്ടത്.
  • ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിൽ സാർവത്രിക അംഗീകാരം നേടുന്ന ആദ്യ ഉടമ്പടിയാണിത്.
  • മോൺട്രിയൽ പ്രോട്ടോക്കോൾ ഓസോൺ ഡിപ്ലെറ്റിംഗ് സാമഗ്രികൾ (ODS) എന്നറിയപ്പെടുന്ന മനുഷ്യനിർമിത രാസവസ്തുക്കളുടെ ഉത്പാദനവും ഉപഭോഗവും നിയന്ത്രിക്കുന്നു.

മോൺട്രിയൽ പ്രോട്ടോക്കോളിന്റെ മൾട്ടിലാറ്ററൽ ഫണ്ട്

  • മോൺ‌ട്രിയൽ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിനായി 1991ൽ ഒരു മൾട്ടിലാറ്ററൽ ഫണ്ട് സ്ഥാപിതമായി.
  • ODS ന്റെ  പ്രതിശീർഷ ഉപഭോഗവും ഉത്പാദനവും 0.3 കിലോയിൽ താഴെയുള്ള വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകുക എന്നതാണ് ഫണ്ടിന്റെ ലക്ഷ്യം.
  • ഫണ്ടിന്റെ പ്രവർത്തനങ്ങൾ നാല് അന്താരാഷ്ട്ര ഏജൻസികൾ(യുഎൻ എൻവയോൺമെന്റ് പ്രോഗ്രാം (യുഎൻഇപി), യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎൻഡിപി), യുഎൻ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (യുനിഡോ), ലോക ബാങ്ക്) എന്നിവയും ഇതര രാജ്യങ്ങളുടെ ഉഭയകക്ഷി ഏജൻസികളും ചേർന്ന്. നടപ്പിലാക്കുന്നു.

ഇന്ത്യയും മോൺട്രിയൽ പ്രോട്ടോക്കോളും

  • 1992-ൽ മോൺട്രിയൽ പ്രോട്ടോക്കോളിൽ ഇന്ത്യ ഒപ്പുവച്ചു.

  • പ്രോട്ടോകോളിൻ്റെ ആർട്ടിക്കിൾ 5 പ്രകാരം ODS-കൾ ഘട്ടംഘട്ടമായി നിർത്താനും ODS ഇതര സാങ്കേതികവിദ്യകളിലേക്ക് മാറാനുമുള്ള ശ്രമങ്ങളിൽ ബഹുമുഖ ഫണ്ടിൽ നിന്നുള്ള സഹായത്തിന് ഇന്ത്യക്ക് അർഹതയുണ്ട്.
  • പ്രോട്ടോക്കോൾ പ്രകാരം നിയന്ത്രിക്കപ്പെടുന്ന 20 ODS പദാർത്ഥങ്ങളിൽ 7 എണ്ണവും ഇന്ത്യ പ്രധാനമായും നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
  • CFC-11, CFC113, CFC-12, Halon-1301, Halon-1211, കാർബൺ ടെട്രാക്ലോറൈഡ്, മീഥൈൽ ബ്രോമൈഡ്, മീഥൈൽ ക്ലോറോഫോം എന്നിവയാണ് ഇവ.

  • ഇന്ത്യയിൽ, മോൺട്രിയൽ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നത് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പരിധിയിലാണ്.
  • പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിനായി മന്ത്രാലയം ഒരു ഓസോൺ സെൽ സ്ഥാപിച്ചു

Related Questions:

ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏത് ?
The newly formulated International Front to fight against global warming
ഹരിത ഗൃഹപ്രഭാവത്തിന് കാരണമാകാത്ത വാതകം :
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഹരിതഗൃഹവാതകം അല്ലാത്തതേത്‌?
താഴെ തന്നിരിക്കുന്നവയിൽ ഹരിതഗൃഹവാതകങ്ങളിൽ ഉൾപ്പെടാത്ത വാതകം ഏത് ?