Challenger App

No.1 PSC Learning App

1M+ Downloads
ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത് ?

Aകടൽത്തീരം

Bവാഴയില

Cകാറ്റുണ്ട്

Dതിരുവോണം

Answer:

A. കടൽത്തീരം

Read Explanation:

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്നത്  ദ്വിത്വസന്ധി .
  • പൂർവപദം വിശേഷണവും ഉത്തരപദം വിശേഷ്യവുമായി വരുമ്പോൾ പരപദത്തിൻ്റെ ആദിയിലെ വർണം ദൃഢമാണെങ്കിൽ ഇരട്ടിക്കും .ശിഥിലമാണെങ്കിൽ ഇരട്ടിക്കില്ല .
  • ദൃഢവർണം -ഖരം ,അതിഖരം ,മൃദു,ഘോഷം,ഊഷ്മാക്കൾ .
  • ശിഥിലവർണം -അനുനാസികങ്ങൾ ,മധ്യമങ്ങൾ ,ഹ .
  • ഉദാ :തല +കെട്ട് =തലക്കെട്ട് .
  • പൂ +ചട്ടി =പൂച്ചട്ടി .
  • കവിൾ +തടം =കവിൾത്തടം .

 


Related Questions:

ചുവടെ നൽകിയവയിൽ ആഗമസന്ധിക്ക് ഉദാഹരണമായ പദമേത് ?
ജഗന്മനസ്സ് പിരിച്ചെഴുതുക.
താഴെ പറയുന്നതിൽ, ദ്വന്ദ്വ സമാസത്തിനു ഉദാഹരണം ഏത്?
ബഹുവ്രീഹി സമാസത്തിന് ഉദാഹരണം :
ലോപസന്ധിക്ക് ഉദാഹരണം കണ്ടെത്തി എഴുതുക ?