കേരളത്തിന്റെ തനത് കലാരൂപം എന്നറിയപ്പെടുന്നത് ?
Aകഥക്
Bകഥകളി
Cയക്ഷഗാനം
Dഭരതനാട്യം
Answer:
B. കഥകളി
Read Explanation:
കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി.
സംഗീതം, സാഹിത്യം, അഭിനയം, നൃത്തം, വാദ്യം, ചിത്രരചന (മുഖത്ത്) എന്നിവയെല്ലാം ചേർന്ന ഒരു സമ്പൂർണ്ണ കലാരൂപമാണ് കഥകളി.
രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലെ കഥകളാണ് സാധാരണയായി കഥകളിയിൽ അവതരിപ്പിക്കുന്നത്
രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്.
കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിവയാണ്
കേരളത്തിന്റെ തനതായ ലാസ്യനൃത്തകലാരൂപം - മോഹിനിയാട്ടം