Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

സമതല ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിൻറെ സവിശേഷത അല്ലാത്തത് ഏവ ?

  1. വസ്തുവിൻറെ വലിപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും
  2. പ്രതിബിംബത്തിൻറെ വലുപ്പം വസ്തുവിൻ്റേതിനേക്കാൾ ചെറുതായിരിക്കും
  3. പ്രതിബിംബവും ദർപ്പണവും തമ്മിലുള്ള അകലം വസ്തുവും ദർപ്പണവും തമ്മിലുള്ള അകലത്തേക്കാൾ കൂടുതലായിരിക്കും
  4. വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്

    A2, 4 എന്നിവ

    Bഇവയൊന്നുമല്ല

    C2, 3 എന്നിവ

    D3 മാത്രം

    Answer:

    C. 2, 3 എന്നിവ

    Read Explanation:

    സമതല ദർപ്പണങ്ങൾ:

         പരന്ന പ്രതിഫലന പ്രതലമുള്ള ഒരു ദർപ്പണം ആണ് സമതല ദർപ്പണം. 

    സമതല ദർപ്പണത്തിൽ രൂപം കൊള്ളുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ:

    • വെർച്വൽ ഇമേജ് 
    • വസ്തുവിന്റെ അതേ വലുപ്പമാണ് പ്രതിബിംബത്തിന് 
    • പ്ലെയിൻ മിററിൽ നിന്നുള്ള വസ്തുവിന്റെ അകലവും, പ്ലെയിൻ മിററിൽ നിന്നുള്ള ഇമേജിന്റെ ദൂരവും തുല്യമാണ്
    • ഇമേജ് പാർശ്വത്തിൽ വിപരീതമാണ് (laterally inverted)

    സമതല ദർപ്പണങ്ങളുടെ ഉപയോഗങ്ങൾ:

    1. മുഖം നോക്കാൻ
    2. കാലിഡോസ്കോപ്പ് നിർമ്മിക്കാൻ 

    Related Questions:

    നിശ്ചലമായിരിക്കുന്ന ഒരു വസ്തുവിൻ്റെ സ്ഥാനാന്തര സമയ ഗ്രാഫ് താഴെ പറയുന്നവയിൽ ഏതാണ് ?

    A)            B)         

    C)           D)

    ഭൂകമ്പ തരംഗങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് ശരിയായത്?

    (i) P-തരംഗങ്ങൾക്ക് ഖരം, ദ്രാവകം, വാതകം എന്നീ മാധ്യമങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കും.

    (ii) S-തരംഗങ്ങൾക്ക് ഖരം, ദ്രാവകം എന്നീ മാധ്യമങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കും.

    (iii) സീസ്മോഗ്രാഫിൽ ആദ്യം രേഖപ്പെടുത്തപ്പെടുന്നത് ഉപരിതല തരംഗങ്ങളാണ് (surface waves).

    വജ്രത്തിന്റെ തിളക്കത്തിനു കാരണം :
    റോക്കറ്റ് വിക്ഷേപണത്തിൽ നേരിട്ട് ഉപയോഗപ്പെടുത്തുന്ന ശാസ്ത്ര നിയമം :
    ഒരു ലോജിക് ഗേറ്റിലേക്കുള്ള രണ്ട് ഇൻപുട്ടും 'ഹൈ' ആയാൽ, ഔട്ട്പുട്ട് "ലോ' ആകുന്ന ഗേറ്റ് :