Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യമേത്?

Aമണ്ണിടിച്ചിലിൽ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചു

Bഅവൻ സ്വയം ആത്മഹത്യ ചെയ്യില്ല

Cസമ്മേളനത്തിൽ ഏകദേശം ആയിരത്തോളം പേർ പങ്കെടുത്തു

Dബുദ്ധിയും, സൗന്ദര്യവും, വ്യക്തിത്വമുള്ളതുമായ നായകൻ

Answer:

A. മണ്ണിടിച്ചിലിൽ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചു

Read Explanation:

  • ആത്മഹത്യയുടെ കൂടെ 'സ്വയം' എന്ന് ഉപയോഗിക്കാറില്ല
  • സമ്മേളനത്തിൽ 'ഏകദേശം' എന്ന് ചേർക്കുന്നതിനൊപ്പം 'ആയിരത്തോളം' എന്ന് പറയില്ല. ആയിരം എന്ന് മതി.
  • 'ബുദ്ധിയും സൗന്ദര്യവും വ്യക്തിവുമുള്ള നായകൻ' എന്ന് പറയാം. വാക്യത്തിൽ തെറ്റായാണ് കൊടുത്തിരിക്കുന്നത്

വാക്യശുദ്ധി 

  • എല്ലാ വെള്ളിയാഴ്ച തോറും പ്രാർത്ഥനയുണ്ട് (തെറ്റ്)
  • എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥനയുണ്ട് (ശരി)
  • വേറെ ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു (തെറ്റ്)
  • ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു (ശരി)
  • സുഖവും അതിനേക്കാൾ ഉപരി ദുഃഖവും ചേർന്നതാണ് ജീവിതം .(തെറ്റ്)
  • സുഖവും അതിനേക്കാൾ  ദുഃഖവും ചേർന്നതാണ് ജീവിതം.(ശരി)

 

 

 


Related Questions:

താഴെപ്പറയുന്ന വാക്യത്തിലെ തെറ്റ് തിരുത്തി എഴുതുക. വാക്യം: പ്രസംഗത്തിനിടയിൽ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു.
രണ്ട് കർമം ഉള്ള വാക്യമേത് ?
ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.
'ആധുനികതയ്ക്ക് ശേഷം അതിന്റെ തന്നെ പ്രവണതകളെ നിലനിർത്തിക്കൊണ്ട് ഉത്തരാധുനികമായതു കണ്ടെത്താൻ ശ്രമിക്കുന്ന സാഹിത്യ പഠന മേഖലയിൽ ഘടനാ വാദികൾ തുറന്നിട്ട പരിഷ്കാര നടപടികൾ എന്നും പ്രസക്തമാണ്' ഈ വാക്യത്തിലെ പ്രധാന ആശയം എന്താണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?