Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം ഏത് ?

Aഎല്ലാ വെള്ളിയാഴ്ചതോറും ഞാൻ അമ്പലത്തിൽ പോകാറുണ്ട്

Bഞാൻ അവനെ ആശ്രയിച്ചത് വേറെ ഗത്യന്തരമില്ലാഞ്ഞിട്ടാണ്

Cഅവർ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്

Dഗത്യന്തരമില്ലാതെയാണ് അവൻ നാടുവിട്ടത്

Answer:

D. ഗത്യന്തരമില്ലാതെയാണ് അവൻ നാടുവിട്ടത്

Read Explanation:

ആവർത്തനം 

  • ഒരേ അർത്ഥത്തിലുള്ള വാക്കുകൾ ഒരു വാക്യത്തിൽ വീണ്ടും ഉപയോഗിക്കുന്നത് തെറ്റാണ് .

  • ആദ്യത്തെ വാക്യം വെള്ളിയാഴ്ച തോറും ഞാൻ അമ്പലത്തിൽ പോകാറുണ്ട് എന്നു പറഞ്ഞാൽ ശരിയാകും. എല്ലാ വെള്ളിയാഴ്ച തോറും എന്ന് ചേർക്കേണ്ട ആവശ്യമില്ല.

  • രണ്ടാമത്തെ വാക്യത്തിൽ ഞാൻ അവനെ ആശ്രയിച്ചത് ഗത്യന്തരമില്ലാഞ്ഞിട്ടാണ് എന്ന് മതി. അവിടെ 'വേറെ' എന്ന പദത്തിന്റെ പ്രയോഗത്തിന്റെ ആവശ്യമില്ല.

  • അടുത്ത വാക്യം അവർ തമ്മിൽ അജഗജാന്തരമുണ്ട് എന്ന് മതിയാകും. അന്തരം എന്നാൽ വ്യത്യാസം എന്നുതന്നെയാണ് അർത്ഥം.


Related Questions:

താഴെ നൽകിയ വാക്യങ്ങളിൽ ശരിയായവ ഏതെല്ലാം ?

  1. കരുണയില്ലാത്ത പെരുമാറ്റം വെറുതെ വ്യർത്ഥമാണ്.
  2. കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്.
  3. കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്.
  4. കരുണയില്ലാത്ത വെറുതെയുള്ള പെരുമാറ്റം വ്യർത്ഥമാണ്.
    വഴി പോകുന്നു - സമാന വാക്യം തെരെഞ്ഞെടുത്തെഴുതുക.
    ശരിയായ വാക്യം എടുത്തെഴുതുക.
    ശരിയായ വാക്യം ഏത്?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ വാക്യം തെരഞ്ഞെടുത്തെഴുതുക.