Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ തുള്ളൽ കൃതി ഏതാണ് ?

Aകല്യാണസൗഗന്ധികം

Bതാളപ്രസ്താരം

Cസന്താനഗോപാലം

Dഘോഷയാത്ര

Answer:

A. കല്യാണസൗഗന്ധികം

Read Explanation:

തുള്ളൽ

  • മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ.
  • 'സാധാരണക്കാരന്റെ കഥകളി' എന്നറിയപ്പെടുന്ന കലാരൂപം 
  • തുള്ളൽ മൂന്ന് തരമാണുള്ളത് -  ഓട്ടൻതുള്ളൽ, പറയൻതുള്ളൽ, ശീതങ്കൻതുള്ളൽ
  • പറയൻ, രാവിലെയും ശീതങ്കൻ ഉച്ചയ്‌ക്കുശേഷവും ഓട്ടൻ വൈകുന്നേരവുമാണ് അവതരിപ്പിക്കാറുള്ളത്.
  • കൂടുതൽ പ്രചാരമുള്ളത് ഓട്ടൻതുള്ളലിനാണ്.
  • തുള്ളൽവിഭാഗങ്ങളിൽ കിരീടമില്ലാത്തത് - ശീതങ്കൻതുള്ളൽ
  • തുള്ളലിന് ഉപയോഗിക്കാവുന്ന വാദ്യോപകരണങ്ങൾ - മദ്ദളം, കുഴിതാളം

കുഞ്ചൻ നമ്പ്യാർ

  • തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്  
  • കുഞ്ചൻ നമ്പ്യാർ അമ്പലപ്പുഴ രാജാവിന്റെ ആശ്രിതനായി കഴിഞ്ഞിരുന്ന കാലത്താണ് തുള്ളൽ രൂപപ്പെടുത്തിയത്. 
  • കുഞ്ചൻനമ്പ്യാരുടെ ജന്മസ്ഥലം - കിള്ളിക്കുറുശ്ശി മംഗലം (പാലക്കാട്)
  • ചാക്യാർ കൂത്തിന് പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്.
  • തുള്ളൽ രൂപപ്പെടുത്തുന്നതിന് കുഞ്ചൻ നമ്പ്യാർ ആശ്രയിച്ച കലാരൂപം - പടയണിത്തുള്ളൽ 
  • കേരളത്തിന്റെ ജനകീയ കവി' എന്നറിയപ്പെടുന്നത് - കുഞ്ചൻ നമ്പ്യാർ 
  • കുഞ്ചൻനമ്പ്യാരുടെ പ്രശസ്ത തുള്ളൽകൃതിയായ 'കല്യാണസൗഗന്ധികം' ശീതങ്കൻ തുള്ളൽ വിഭാഗത്തിൽപെടുന്നു
  • ആദ്യത്തെ തുള്ളൽ കൃതി - കല്യാണസൗഗന്ധികം (ശീതങ്കൻതുള്ളൽ)
  •  'താളപ്രസ്‌താരം' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് - കുഞ്ചൻ നമ്പ്യാർ

  • 'കൃഷ്ണാർജ്ജുനവിജയം' തുള്ളൽക്കഥയുടെ'കർത്താവ് - അമ്പയാറു പണിക്കർ 

Related Questions:

Who is credited with introducing the Sattriya dance form in the 15th century AD?
Which of the following statements about the folk dances of West Bengal is correct?
കല്ലുവഴി സമ്പ്രദായം ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മയിൽപീലി തൂക്കം എന്നറിയപ്പെടുന്ന കേരളത്തിലെ തനത് നൃത്തരൂപം ഏത്?
കഥകളിയിലെ മുദ്രകളുടെ എണ്ണം എത്ര ?