App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ ജോഡി ഏത് ?

Aവലയ സൂര്യഗ്രഹണം - സൂര്യൻ ഒരു വലയം പോലെ കാണപ്പെടും

Bഭാഗിക സൂര്യഗ്രഹണം - സൂര്യൻറെ ചില ഭാഗങ്ങൾ കാണുവാൻ സാധിക്കും

Cപൂർണ്ണ സൂര്യഗ്രഹണം - സൂര്യൻ പൂർണമായി കാണപ്പെടും

Dഇവയൊന്നുമല്ല

Answer:

C. പൂർണ്ണ സൂര്യഗ്രഹണം - സൂര്യൻ പൂർണമായി കാണപ്പെടും

Read Explanation:

സൂര്യഗ്രഹണം (Solar Eclipse)

  • സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ ഭൂമി ചന്ദ്രൻറെ നിഴൽപാതയിൽ വരും. അപ്പോൾ ചന്ദ്രൻ്റെ നിഴൽ  ഭൂമിയിൽ പതിക്കുന്നു. നിഴൽ പതിയുന്ന പ്രദേശത്തുനിന്നു നോക്കുമ്പോൾ സൂര്യനെ കാണാൻ സാധിക്കില്ല. ഇതാണ് സൂര്യഗ്രഹണം.
  • ഭൂമിയെ അപേക്ഷിച്ച് ചന്ദ്രൻ ചെറിയ ഗോളമായതിനാലും ഭൂമിയിൽ നിന്ന് 3,84,400 കിലോമീറ്റർ അകലെ ആയതിനാലും ഭൂമിയെ പൂർണമായി നിഴൽ കൊണ്ടു മറയ്ക്കാൻ ചന്ദ്രന് ആവില്ല.

വിവിധ രീതിയിലുള്ള സൂര്യഗ്രഹണം

  • പൂർണ്ണ സൂര്യഗ്രഹണം
  • ഭാഗിക സൂര്യഗ്രഹണം
  • വലയ സൂര്യഗ്രഹണം

പൂർണ്ണ സൂര്യഗ്രഹണം - സൂര്യനിൽ നിന്നുള്ള പ്രകാശത്തെ ചന്ദ്രൻ പൂർണമായും തടയുമ്പോൾ അതിനെ പൂർണ്ണ സൂര്യഗ്രഹണം എന്നു വിളിക്കുന്നു.

ഭാഗിക സൂര്യഗ്രഹണം - സൂര്യപ്രകാശം ബാഗികമായി ചന്ദ്രനാൽ തടയപ്പെടുമ്പോൾ ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുന്നു.

വലയ സൂര്യഗ്രഹണം - സൂര്യൻറെ ചുറ്റളവ് ദൃശ്യമാകുന്ന തരത്തിൽ ചന്ദ്രൻ സൂര്യനെ തടയുന്നത് വലയ സൂര്യഗ്രഹണം എന്നറിയപ്പെടുന്നു.


Related Questions:

പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കളാണ് :
ടെലസ്കോപ്പ്, ബൈനോക്കുലർ എന്നിവ ഉപയോഗിച്ച് സൂര്യൻറെ പ്രതിബിംബം ചുമരിലേക്ക് പ്രക്ഷേപണം ചെയ്തു സൂര്യഗ്രഹണം നിരീക്ഷിക്കുന്ന രീതി ?
പ്രകാശത്തെ ഭാഗീകമായി കടത്തിവിടുന്ന വസ്തുക്കൾ ആണ് :
ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള അകലം?
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമിയുടെ സ്ഥാനം നേർരേഖയിൽ വന്നാൽ ഭൂമിയുടെ നിഴലിൽ ചന്ദ്രൻ വരുന്നു ഈ സമയത്ത് ചന്ദ്രനെ കാണാൻ സാധിക്കില്ല ഇതാണ് :