Question:

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bഇന്ത്യൻ ബാങ്ക്

Cറിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Dകാനറാ ബാങ്ക്

Answer:

A. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Explanation:

ഭാരത സർക്കാർ പ്രമുഖ ഓഹരി ഉടമയായുള്ള ഒരു പൊതുമേഖലാ ധനകാര്യസ്ഥാപനമാണ്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI). ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ., 1806-ൽ 'ബാങ്ക് ഓഫ് കൽക്കട്ട' എന്ന പേരിൽ കൽക്കട്ടയിലാണ് സ്ഥാപിയ്ക്കപ്പെട്ടത്. ശാഖകളുടെ എണ്ണത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള എസ്.ബി.ഐ., ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിലൊന്നാണ്‌. 1806 ജൂൺ 2നു സ്ഥാപിതമായ 'ബാങ്ക് ഓഫ് കൽക്കട്ട'യിൽ നിന്നുമാണ് എസ്.ബി.ഐ യ്യുടെ വേരുകൾ തുടങ്ങുന്നത്.


Related Questions:

ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് ഏത്?

വാണിജ്യ ബാങ്കുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് പാസ്സാക്കിയ വര്‍ഷം ഏത് ?

ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് ?

ഫീച്ചര്‍ഫോണുകളിലൂടെ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ പണമയക്കാന്‍ സാധിക്കുന്ന സംവിധാനം ?

ഇസ്രായേലിൽ ശാഖ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക് ?