App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

Aതൈറോയ്ഡ് ഗ്രന്ഥി

Bകരൾ

Cപിറ്റ്യൂട്ടറി ഗ്രന്ഥി

Dപാൻക്രിയാസ്

Answer:

B. കരൾ

Read Explanation:

കരൾ:

  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
  • 'ശരീരത്തിലെ രാസ പരീക്ഷണശാല' എന്നു വിളിക്കുന്ന അവയവം
  • ശരീരത്തിലെ ജൈവരാസപ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്.
  • ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍നിർമ്മിക്കുന്നത് കരളാണ്.
  • കരൾ ജന്യമായ രോഗങ്ങളുടെ മുഖ്യ രോഗലക്ഷണം മഞ്ഞപ്പിത്തമാണ്‌.
  • മൂത്രത്തിന്റെ പ്രധാന രാസഘടകമായ യൂറിയ നിർമ്മിക്കുന്നതും കരളിന്റെ പ്രവർത്തനഫലമാണ്.

Note:

  • മനുഷ്യ ശരീരത്തിൽ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി

Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി :

Man has _________ pairs of salivary glands.

ശരിയായ പ്രസ്താവന ഏത് ?

1.തൈറോയ്ഡ് ഗ്രന്ഥി ക്രമേണ നശിപ്പിക്കപ്പെടുന്ന ഒരു രോഗമാണ് ഹാഷിമോട്ടോസ് രോഗം.

2.ഹാഷിമോട്ടോസ് രോഗം ഒരു സ്വയം പ്രതിരോധ രോഗമാണ്

മുണ്ടിനീര് ബാധിക്കുന്ന ശരീരത്തിലെ ഗ്രന്ഥി ഏതാണ് ?

പീനിയൽ ഗ്ലാൻഡ്മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ കണ്ടെത്തുക:

1.പീനിയൽ ഗ്രന്ഥി മനുഷ്യ ശരീരത്തിലെ ജൈവഘടികാരം എന്നറിയപ്പെടുന്നു.

2.സെറാടോണിൻ മെലറ്റോണിൻ എന്നീ രണ്ട് ഹോർമോണുകൾ പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു.