App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യത്തെ നീർത്തടപുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്ന കായൽ ഏത് ?

Aവേമ്പനാട്

Bവെള്ളായണി

Cപൂക്കോട്

Dആക്കുളം

Answer:

D. ആക്കുളം

Read Explanation:

ആക്കുളം കായൽ 

  • തിരുവനന്തപുരം ജില്ലയിലെ പ്രധാന ജല സ്രോതസ്സാണ് ആക്കുളം കായൽ
  • ഒരു കാലത്ത് അതീവ സുന്ദരമായ സഞ്ചാര കേന്ദ്രമായിരുന്നു ആക്കുളം കായലും ബോട്ട് ക്ലബ്ബും.
  • എന്നാല്‍ ഇന്ന് നടപ്പാതകള്‍ തകര്‍ന്ന്, ആഫ്രിക്കന്‍ പായലും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിറഞ്ഞ് കായലിന്‍റെ സൗന്ദര്യം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. കൂടാതെ പ്രദേശം മുഴുവനും കാട് കയറിയ അവസ്ഥയിലാണ്.
  • പരിതാപകരമായ ഈ അവസ്ഥയില്‍ നിന്നും കായലിൻ്റെ സമഗ്രമായ പുനരുജ്ജീവനത്തിന്  സർക്കാർ പദ്ധതി തയ്യാറാക്കിയിരിക്കുന്നു.
  • സംസ്ഥാനത്ത് നടപ്പിലാക്കുന്ന നീർത്തട പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി തയാറാക്കിയത്.
  • കായൽ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിന്റെ വീണ്ടെടുപ്പ് എന്നിങ്ങനെ സമഗ്രമായ പുനരുജ്ജീവന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.





Related Questions:

'കേരളാ ടിബി എലിമിനേഷന്‍ മിഷനു'മായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ ത് ഏതെല്ലാം ?

  1. 2025ഓടെ കേരളത്തെ ക്ഷയരോഗ മുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
  2. 2018 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്.
    കണ്ണൂരിലെ മുഴുവൻ പഞ്ചായത്തുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചുകൊണ്ട് കുറ്റകൃത്യങ്ങൾ തടയുകയും ജനങ്ങൾക്ക് സുരക്ഷ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
    കേരള സർക്കാർ ഏറ്റടുത്ത KEL-EML എന്ന പൊതു മേഖല സ്ഥാപനം എവിടെയാണ് സ്ഥിതി ചെയ്യൂന്നത് ?
    വരൾച്ച കടുക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കുടിവെള്ളം കൃത്യമായി കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി ഏത് ?
    ' ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി ' ആരംഭിച്ചത് ഏത് വർഷം ?