Challenger App

No.1 PSC Learning App

1M+ Downloads
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?

Aസാന്ത്വനം

Bസേവന

Cതാലോലം

Dസ്നേഹിത

Answer:

C. താലോലം

Read Explanation:

താലോലം

18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ , നാഡീ രോഗങ്ങൾ , സെറിബ്രൽ പാഴ്സി , ഓട്ടിസം , അസ്ഥിവൈകല്യങ്ങൾ എന്നിവയും എൻഡോസൾഫാൻ ബാധിതർക്കും ഡയാലിസിസ് , ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവിനായി ധനസഹായം നൽകുന്ന പദ്ധതി

സ്നേഹ സാന്ത്വനം

എൻഡോസൾഫാൻ മൂലം വൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായം നൽകുന്ന പദ്ധതി

വഴികാട്ടി

യാത്രക്കിടെ അപകടത്തിൽ പെടുന്നവർക്കും മറ്റു ദേഹാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവർക്കും പ്രഥമ ശുശ്രൂഷ നൽകി വൈദ്യസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി

അശ്വമേധം പദ്ധതി

കേരളസാമൂഹ്യ മിഷന്റെ നേതൃത്വത്തിൽ കുഷ്ഠരോഗം ബാധിച്ചവർക്കായുള്ള ഗൃഹ സന്ദർശനരോഗനിർണയ പദ്ധതി

കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്ന വർഷം - 2008


Related Questions:

എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി?
കേരള സർക്കാരിന്റെ താഴെപ്പറയുന്ന സാമൂഹ്യക്ഷേമപദ്ധതിയിലൂടെ "ഒരു മുഴുവൻസമയ പരിചാരകന്റെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളെയും,മാനസിക വെല്ലുവിളി നേരിടുന്നവരെയും, ഗുരുതര രോഗമുള്ളവരെയും, പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്നു'. ഏതാണ് പദ്ധതി ?
കേരള സർക്കാർ നടപ്പിലാക്കിയ ‘ സുകൃതം’ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?
കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിന് ആയി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിൽ അന്വേഷകർക്ക് വേണ്ടി ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതി ഏത്?