Challenger App

No.1 PSC Learning App

1M+ Downloads
ലീച്ചിങ് എന്ന സാന്ദ്രണ രീതി ഉപയോഗിക്കുന്നത് ഏത് ലോഹത്തിന്റെ അയിരിനാണ് ?

Aസ്വർണ്ണം

Bടിൻ

Cഇരുമ്പ്

Dഅലുമിനിയം

Answer:

D. അലുമിനിയം

Read Explanation:

ലീച്ചിങ് (Leaching):

ബോക്സൈറ്റിനെ സോഡിയം ഹൈഡ്രോക്സൈഡ് (NaOH) ലായനിയിൽ 150–200°C താപനിലയിൽ ചേർത്ത് ഉയർന്ന മർദ്ദത്തിൽ ചൂടാക്കുന്നു.

ഈ പ്രക്രിയയിൽ:

Al2O3+2NaOH+3H2O→2NaAl(OH)4

അലുമിനിയം ഓക്സൈഡ് സോഡിയം അലുമിനേറ്റ് (NaAl(OH)₄) ആയി ലയിക്കുന്നു.

അശുദ്ധികൾ (Fe₂O₃, SiO₂) ലായനയിൽ ലയിക്കാതെ രെഡ് മഡ് (Red Mud) ആയി വേർതിരിക്കപ്പെടുന്നു.

അശുദ്ധികളുടെ വേർതിരിക്കൽ:

ലായനയിൽ നിന്ന് അശുദ്ധികൾ ഫിൽട്ടർ ചെയ്ത് നീക്കം ചെയ്യുന്നു.

റെഡ് മഡ് (Red Mud) ബാക്കിയാവുന്നു.

അലുമിന ഹൈഡ്രോക്സൈഡ് രൂപീകരണം:

സോഡിയം അലുമിനേറ്റ് ലായനയെ തണുപ്പിച്ച് Al(OH)₃ ലഭിക്കുന്നു

NaAl(OH)4→Al(OH)3+NaOH

കാൽസിനേഷൻ (Calcination):

അലുമിന ഹൈഡ്രോക്സൈഡ് (Al(OH)₃) നന്നായി 1000–1100°C വരെ ചൂടാക്കുന്നു.

വെള്ളം വെടിഞ്ഞ് അലുമിനിയം ഓക്സൈഡ് (Al₂O₃) ലഭിക്കുന്നു.

2Al(OH)3→Al2O3+3H2O


Related Questions:

വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ഏത്?
അലുമിനിയത്തിന്റെ പ്രധാനപ്പെട്ട അയിരാണ്
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നതേത്?
അലുമിനിയത്തിന്റെ അയിര് ഏതാണ് ?
സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗം: