App Logo

No.1 PSC Learning App

1M+ Downloads
അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ദൗത്യം ഏത്?

Aഹരിതകേരളം മിഷൻ

Bആർദ്രം മിഷൻ

Cലൈഫ് മിഷൻ

Dജീവനം മിഷൻ

Answer:

B. ആർദ്രം മിഷൻ

Read Explanation:

ഹരിതകേരളം മിഷൻ

കേരളത്തിലെ ജലസമൃദ്ധിയും ശുചിത്വവും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ ആരംഭിച്ച ദൗത്യം

ലൈഫ് മിഷൻ പദ്ധതി

കേരളത്തിലെ എല്ലാ ഭവന രഹിതർക്കും പാർപ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി

ജീവനം പദ്ധതി

കുറ്റകൃത്യങ്ങൾക്ക് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്ക് പറ്റിയവരുടെയും പുനരധിവാസത്തിനായി സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിനായി ധനസഹായം നൽകുന്ന പദ്ധതി


Related Questions:

ഒന്നായ് മുന്നേറാം എന്ന വാക്യം ഏത് ഉദ്യമത്തിൻ്റെ ലോഗോയോടൊപ്പം ആണ് കാണുന്നത് ?
വാഹനാപകടം നടന്ന് ആദ്യ 48 മണിക്കൂറിനുള്ളിൽ ചികിത്സാ ചിലവ് വഹിക്കുന്ന കേരള സർക്കാർ പദ്ധതി ?
2023 ഏപ്രിലിൽ മുതൽ കെ എസ് ഇ ബി യിൽ പരാതി അറിയിക്കുന്നതിനായി നിലവിൽ വരുന്ന സംവിധാനം ഏതാണ് ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്?
സംസ്ഥാനത്തെ 18 വയസ്സിനു താഴെയുള്ള അർബുദ - ഹൃദ്രോഗ - വൃക്കരോഗം ബാധിതരായ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി ഏതാണ് ?