App Logo

No.1 PSC Learning App

1M+ Downloads
മദ്യം മസ്തിഷ്കത്തിലെ ഏത് നാഡീയ പ്രേക്ഷകത്തിന്റെ പ്രവർത്തനത്തെയാണ് ത്വരിതപ്പെടുത്തുന്നത് ?

Aഗാമാ അമിനോബ്യൂട്ടിറിക് അമ്ലം

Bഗ്ലൈസിൻ

Cഗ്ലുട്ടാമേറ്റ്

Dഅസ്പാർറ്റേറ്റ്

Answer:

A. ഗാമാ അമിനോബ്യൂട്ടിറിക് അമ്ലം

Read Explanation:

മദ്യവും റിഫ്ളക്‌സും

  • മദ്യം മസ്തിഷ്‌കത്തിലെ ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡ് (GABA) എന്ന നാഡീയ പ്രേഷകത്തിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു.

  • മസ്‌തിഷ്‌ക പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്ന ഈ നാഡീയ പ്രേക്ഷകത്തിൻ്റെ ഉയർന്ന അളവ് റിഫ്ളക്സ് പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നതിനും ഉചിതമായ തീരുമാനങ്ങൾ ഉചിതസമയത്ത് കൈക്കൊള്ളുന്നതിനും തടസ്സമാകുന്നു

Related Questions:

ജ്ഞാനേന്ദ്രിയങ്ങളിലും മറ്റ് ശരീരഭാഗങ്ങളിലും ഉദ്ദീപനങ്ങളെ സ്വീകരിക്കുന്ന സവിശേഷ കോശങ്ങൾ അറിയപ്പെടുന്നത് ?
CSF പരിശോധന ഇവയിൽ ഏത് രോഗനിർണ്ണയത്തിനുള്ള പരിശോധനയാണ്?
മസ്തിഷ്ക്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം ഏതു രോഗത്തിന് കാരണമാകുന്നു ?

A, B എന്നീ പ്രസ്താവനകള്‍ വിശകലനം ചെയ്ത് ചുവട‌െ നല്‍കിയിരിക്കുന്നവയില്‍ നിന്നും ശരിയായ വിശദീകരണം കണ്ടെത്തുക.

‌പ്രസ്താവന A- മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ നശിക്കുന്നതുകൊണ്ട് അള്‍ഷിമേഴ്സ് ഉണ്ടാകുന്നു.

പ്രസ്താവന B- അള്‍ഷിമേഴ്സ്സ് രോഗിയുടെ മസ്തിഷ്കത്തിലെ നാഡീകലകളില്‍ അലേയമായ ഒരുതരം പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നു.

1. A, Bപ്രസ്താവനകള്‍ ശരിയും B പ്രസ്താവന A യുടെ കാരണവുമാണ്.

2. A, B പ്രസ്താവനകള്‍ തെറ്റാണ്.

3. A ശരിയും B തെറ്റുമാണ്.

4. A, B പ്രസ്താവനകള്‍ ശരി, എന്നാല്‍ B പ്രസ്താവന A യുടെ കാരണമല്ല.

ന്യൂറോളജി ശരീരത്തിന്റെ ഏത് ഭാഗത്തെ കുറിച്ചുള്ള പഠനമാണ് ?