App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ജീൻ പിയാഷെയുടെ ആശയവുമായി പൊരുത്തപ്പെടുന്നത് ഏത്?

Aവൈജ്ഞാനിക വികസനം സംഭവിക്കുന്നത് പുതിയ അറിവുകളുടെ സംസ്ഥാപനം വഴിയാണ്

Bസന്ദർഭങ്ങളുടെ അപരിചിതത്വവുമായി പൊരുത്തപ്പെട്ടു കൊണ്ട് അതിനോട് സമായോജനം പുലർത്തുമ്പോൾ ആണ് സംസ്ഥാപനം സംഭവിക്കുന്നത്

Cഅറിവുകളുടെ സംസ്ഥാപനത്തിന് പഠിതാവിന്റെ ഉയർന്ന സക്രിയത അനിവാര്യമാണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സംസ്ഥാപനം (Accommodation)

  • വൈജ്ഞാനിക ഘടനയിലേക്ക് പുതിയ സ്കീമകൾ കൂട്ടിച്ചേർത്തോ  നിലവിലുള്ള സ്കീമുകൾക്ക് മാറ്റം വരുത്തിയോ, പരിവർത്തനം നടത്തിയോ  പ്രശ്നങ്ങളെ പരിഹരിക്കുന്നതാണ് - സംസ്ഥാപനം (അധിനിവേശം/ സന്നിവേശം)

 

  • പിയാഷെയുടെ അഭിപ്രായത്തിൽ സ്വാംശീകരണവും സംസ്ഥാപനവും സന്തുലീകരണത്തിനുള്ള (Equilibration) മാർഗങ്ങളാണ്.
  • ഉടൻ പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നങ്ങൾ മനുഷ്യനിൽ വൈജ്ഞാനികമായ അസന്തുലിതാവസ്ഥ (cognitive disequilibrium) സൃഷ്ടിക്കുമ്പോൾ അവയെ തരണം ചെയ്ത് സന്തുലിതാവസ്ഥ (Equilibration) കൈവരിക്കുവാൻ സ്വാംശീകരണവും സംസ്ഥാപനവും സഹായിക്കുന്നു.

Related Questions:

മറ്റുള്ളവരെ അനുകരിച്ചും നിരീക്ഷിച്ചും പുതിയ പെരുമാറ്റങ്ങൾ പഠിക്കാൻ കഴിയുമെന്ന് മുൻധാരണയെ അടിസ്ഥാനമാക്കിയുള്ള ബിഹേവിയറൽ തെറാപ്പി ആണ് ________ ?
എറിക്സൻറെ അഭിപ്രായത്തിൽ അപ്പർ പ്രൈമറി തലത്തിലെ കുട്ടികളുടെ മനോസാമൂഹിക വികാസം ഏതാണ്?
എറിക് എച്ച്. എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തമനുസരിച്ച് പരിചരണം നൽകുന്നവർ വിശ്വാസ്യത, പരിചരണം, വാൽസല്യം എന്നിവ നൽകുമ്പോൾ കുട്ടികളിൽ ................. വളരുന്നു.
വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ / കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം അറിയപ്പെടുന്നത്.
അമൂർത്തമായ ചിന്തയ്ക്കും പരികൽപ്പനകൾ രൂപീകരിക്കുന്നതിനും കുട്ടി നേടുന്നതായി പിയാഷെ അഭിപ്രായപ്പെടുന്ന, വൈജ്ഞാനിക വികാസഘട്ടം :