Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെകൊടുത്തിരിക്കുന്നതിൽ ശരിയായിട്ടുള്ളത് ഏതെല്ലാം ?

  1. 'കേസരി' എന്ന പത്രം ആരംഭിച്ചത് ബാലകൃഷ്‌ണപിള്ളയാണ്
  2. 'വേലക്കാരൻ' എന്ന പത്രം ആരംഭിച്ചത് സഹോദരൻ അയ്യപ്പനാണ്
  3. 'സ്വദേശാഭിമാനി' എന്ന പത്രം ആരംഭിച്ചത് വക്കം അബ്ദുൾ ഖാദർ മൗലവിയാണ്
  4. 'അൽ അമിൻ' എന്ന പത്രം ആരംഭിച്ചത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബാണ്

    Aiv മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • കേരളത്തിൽ 'കേസരി' എന്ന പത്രം ആരംഭിച്ചത് ഏ. ബാലകൃഷ്ണപിള്ളയാണ്. പത്രപ്രവർത്തന രംഗത്തെ അദ്ദേഹത്തിന്റെ അതുല്യ സംഭാവനകൾ കാരണം അദ്ദേഹം 'കേസരി ബാലകൃഷ്ണപിള്ള' എന്ന പേരിലാണ് അറിയപ്പെടുന്നത്.

      ഇതുകൂടാതെ, ബാലഗംഗാധര തിലക് മഹാരാഷ്ട്രയിൽ 'കേസരി' എന്ന പേരിൽ ഒരു മറാഠി പത്രം തുടങ്ങിയിട്ടുണ്ട്. കൂടാതെ, കേരളത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'കേസരി വാരിക'യും പുറത്തിറങ്ങുന്നുണ്ട്.

    • 'വേലക്കാരൻ' എന്ന പത്രം ആരംഭിച്ചത് - സഹോദരൻ അയ്യപ്പൻ. 1933-ലാണ് അദ്ദേഹം ഈ പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തിയാണ് അദ്ദേഹം ഈ പത്രം തുടങ്ങിയത്.

    • 'സ്വദേശാഭിമാനി' എന്ന പത്രം ആരംഭിച്ചത് വക്കം അബ്ദുൾ ഖാദർ മൗലവിയാണ്. 1905 ജനുവരി 19-ന് അഞ്ചുതെങ്ങിൽ നിന്നാണ് ഈ പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. കെ. രാമകൃഷ്ണപിള്ള പത്രത്തിന്റെ പത്രാധിപരായിരുന്നു.

    • 'അൽ അമിൻ' എന്ന പത്രം ആരംഭിച്ചത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബാണ്. 1924-ൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരണമാരംഭിച്ച പത്രമായിരുന്നു അൽ അമീൻ. 1931 വരെ 'അൽ അമീൻ'ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു.


    Related Questions:

    സാമൂഹ്യ പരിഷ്കർത്താവായ ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

    1. 1851ൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലൂരില് ജനനം
    2. സ്വാമിനാഥദേശികൾ ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്തശാസ്ത്രം അഭ്യസിപ്പിച്ചു
    3. ചട്ടമ്പി സ്വാമികളുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് പന്മനയിലാണ്.
    4. കേരളത്തിലെ ദേശനാമങ്ങൾ ചട്ടമ്പി സ്വാമികളുടെ കൃതിയാണ്
      Who is known as Kerala Gandhi ?

      അയ്യങ്കാളിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. ദക്ഷിണ ഇന്ത്യയിൽ ആദ്യത്തെ കണ്ണാടി പ്രതിഷ്ഠ നടത്തി.
      2. കല്ലുമാല സമരം സംഘടിപ്പിച്ചു.
      3. സാധുജനപരിപാലനയോഗം സ്ഥാപിച്ചു.
        ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച പത്രങ്ങൾ ?
        കേരളത്തിലെ പ്രമുഖനായ ആധ്യാത്മികാചാര്യനായിരുന്നു കുഞ്ഞൻപിള്ള. അദ്ദേഹത്തെ മറ്റൊരു പേരിലാണ് നാം അറിയുന്നത്. ആ പേരെന്ത്?