Challenger App

No.1 PSC Learning App

1M+ Downloads

ഉഷ്ണ കാലത്തെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. മാര്‍ച്ച്, ഏപ്രില്‍ മേയ് മാസങ്ങളില്‍  അനുഭവപ്പെടുന്നു.
  2. സമുദ്രസാമീപ്യം ഇല്ലാത്തതിനാല്‍ തീരപ്രദേശങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ഊഷ്മാവ് കൂടുതലായി കാണപ്പെടുന്നു.
  3. മാംഗോഷവേഴ്സ്, ലൂ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ്.
  4. പശ്ചിമ അസ്വസ്ഥത ഉഷ്ണ കാലത്താണ് സംഭവിക്കുന്നത്.

    Ai, ii, iii ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Diii, iv ശരി

    Answer:

    A. i, ii, iii ശരി

    Read Explanation:

    ഉഷ്ണകാലം(വേനൽ കാലം)

    • മാർച്ച് മാസത്തിൽ സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരായനരേഖയിലേക്ക് മാറുന്നതോടെ ഉത്തരേന്ത്യയിൽ താപനില ഉയരുവാൻ തുടങ്ങും.

    • ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലാണ് ഉത്തരേന്ത്യയിൽ ഉഷ്ണകാലം.

    • ഇന്ത്യയിൽ മിക്ക ഭാഗങ്ങളിലും താപനില 30° സെൽഷ്യസിനും 32° സെൽഷ്യസിനും ഇടയിലാണ് അനുഭവപ്പെടുന്നത്.

    • മാർച്ച് മാസത്തിൽ ഉയർന്ന താപനിലയായ 38° സെൽഷ്യസ് ഡക്കാൻ പീഠഭൂമിപ്രദേശത്ത് അനുഭവപ്പെടാറുണ്ട്.

    • എന്നാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാ നങ്ങളിൽ താപനില 38" സെൽഷ്യസ് മുതൽ 43" സെൽഷ്യസ് വരെ ഉയരുന്നു.

    • മെയ്മാസത്തിൽ താപ മേഖല കൂടുതൽ വടക്കോട്ട് മാറുന്നതിന്റെ ഫലമായി വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ 48° സെൽഷ്യസ് വരെ താപനില അനുഭവപ്പെടാറുണ്ട്.

    • ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ ഉഷ്ണകാലം അത്ര കഠിനമല്ല.

    • ഉത്തരേന്ത്യയേക്കാളും ദക്ഷിണേന്ത്യയിൽ താപനില കുറവായിരിക്കുന്നതിനുകാരണം ഉപദ്വീപിയസ്ഥാനവും സമുദ്രസാമീപ്യവുമാണ്.

    • അതിനാൽ താപനില 26" സെൽഷ്യസിനും 32° സെൽഷ്യസിനും ഇടയിലായിരിക്കും.

    • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നപ്രദേശം- ജയ്സാൽമീർ (രാജസ്ഥാൻ)

    • ഒരു ദിവസത്തെ ചൂട് ഏറ്റവും കൂടുതൽ  രേഖപ്പെടുത്തിയ ഇന്ത്യയിലെ പ്രദേശം - ഫലോഡി (രാജസ്ഥാൻ)

    Related Questions:

    സിന്ധു നദിയും അതിന്റെ പോഷക നദികളും കാരണം രൂപപ്പെട്ട സമതലമേത് ?

    താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

    1.ഉത്തരമഹാസമതലം ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു.

    2.ഗോതമ്പ്, ചോളം, നെല്ല്, കരിമ്പ്, പരുത്തി, പയര്‍വര്‍ഗങ്ങള്‍ തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ ഇവിടെ കൃഷി ചെയ്യുന്നു.

    താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം പ്രസ്താവനകൾ ശൈത്യകാലത്തെ സൂചിപ്പിക്കുന്നു ?

    1. ഡിസംബര്‍- ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്നു
    2. സൂര്യന്റെ ഉത്തരായനകാലം
    3. പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഉണ്ടാകുന്നു
      വടക്കു കിഴക്കൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരം ഏത് ?
      ലൂണി, സരസ്വതി നദികൾ കാരണം രൂപപ്പെട്ട സമതലമേത് ?