Challenger App

No.1 PSC Learning App

1M+ Downloads

ഭൗതിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. കാലാവസ്ഥ ഭൂപടം
  2. രാഷ്ട്രീയ ഭൂപടം
  3. കാർഷിക ഭൂപടം
  4. വ്യാവസായിക ഭൂപടം

    Aii, iii

    Biii, iv

    Cഇവയൊന്നുമല്ല

    Di മാത്രം

    Answer:

    D. i മാത്രം

    Read Explanation:

    ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ പൊതുവെ രണ്ടായി തരം തിരിക്കാം: 

    1. ഭൗതിക ഭൂപടങ്ങൾ (Physical maps)

    2. സാംസ്കാരിക ഭൂപടങ്ങൾ (Cultural maps)

    1.ഭൗതിക ഭൂപടങ്ങൾ (Physical Maps)

    • ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ഭൗതിക ഭൂപടങ്ങൾ.

    ഭൗതിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :

    • കാലാവസ്ഥ ഭൂപടം
    • മണ്ണ് ഭൂപടം
    • നൈസർഗ്ഗിക സസ്യജാല ഭൂപടം
    • ജ്യോതിശാസ്ത്ര ഭൂപടം
    • ഭൂപ്രകൃതി ഭൂപടം
    • ദിനാവസ്ഥ ഭൂപടം

    2.സാംസ്‌കാരിക ഭൂപടങ്ങൾ (Cultural maps)

    • കൃഷി,വ്യവസായം,രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് സാംസ്കാരിക ഭൂപടങ്ങൾ.

    സാംസ്‌കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :

    • രാഷ്ട്രീയ ഭൂപടം
    • കാർഷിക ഭൂപടം
    • വ്യാവസായിക ഭൂപടം

    Related Questions:

    താഴെപ്പറയുന്നവയിൽ ശരിയായ ജോഡിയേത്?

    1. ട്രോപോസ്ഫിയർ - കാലാവസ്ഥ പ്രതിഭാസങ്ങൾ
    2. അയണോസ്ഫിയർ - റേഡിയോതരംഗങ്ങൾ
    3. സ്ട്രാറ്റോസ്ഫിയർ - അറോറ
    4. മിസോസ്ഫിയർ - ഓസോൺ പാളി

      ഇവയിൽ അലോഹ ധാതുവിന് ഉദാഹരണങ്ങൾ ഏതെല്ലാമാണ് ?

      1. സ്വർണ്ണം
      2. സിങ്ക്
      3. സൾഫർ
      4. ഫോസ്ഫേറ്റ്
        1000 മുതൽ 10000 ഹെക്ടർ വരെയുള്ള നീർത്തടങ്ങളെ എന്ത് പറയുന്നു ?
        ഭൂമിയുടെ ആകൃതിയെ സംബന്ധിച്ച് 'ഗോളാകൃതിയിലുള്ള ഭൂമി ജലത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്നു' എന്ന് പ്രസ്താവിച്ചത് ഇവരിൽ ആരാണ് ?
        ലോകത്തിന്റെ ബ്രഡ് ബാസ്കറ്റ് എന്നറിയപ്പെടുന്ന പ്രയറി പുൽമേടുകൾ കാണപ്പെടുന്ന വൻകര ഏതാണ് ?