Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ഏകബീജപത്രസസ്യത്തിന്റെ സവിശേഷതകൾ ഏത് ?

Aനാരുവേരുപടലം, ശിഖരങ്ങളോടുകൂടിയ തണ്ട്, ജാലികാസിരാവിന്യാസമുള്ള ഇലകൾ

Bനാരുവേരുപടലം, ശിഖരങ്ങളില്ലാത്ത തണ്ട്, സമാന്തര സിരാവിന്യാസമുള്ള ഇലകൾ

Cനാരുവേരുപടലം, ശിഖരങ്ങളില്ലാത്ത തണ്ട്, ജാലികാസിരാവിന്യാസമുള്ള ഇലകൾ

Dതണ്ടിൽവരെ വേരുകൾ കാണാം, ശിഖരങ്ങളോട് കൂടിയ ഇലകൾ, സമാന്തര സിരാവിന്യാസമുള്ള ഇലകൾ

Answer:

B. നാരുവേരുപടലം, ശിഖരങ്ങളില്ലാത്ത തണ്ട്, സമാന്തര സിരാവിന്യാസമുള്ള ഇലകൾ

Read Explanation:

ഒരു ബീജപത്രം മാത്രമേ ഉള്ള സസ്യങ്ങളെ ഏകബീജപത്രസസ്യങ്ങൾ (monocot plants) എന്നു പറയുന്നു. രണ്ട് ബീജപത്രങ്ങളുള്ള സസ്യങ്ങളെ ദ്വിബീജപത്ര സസ്യങ്ങൾ എന്നു പറയുന്നു നാരുവേരുപടലം, ശിഖരങ്ങളില്ലാത്ത തണ്ട്, സമാന്തര സിരാവിന്യാസമുള്ള ഇലകൾ എന്നിവ ഏകബീജപത്രസസ്യത്തിന്റെ സവിശേഷതകളാണ്. തായ്‌വേര് പടലം , ശിഖരങ്ങളോടുകൂടിയ തണ്ട്, ജാലികാസിരാവിന്യാസമുള്ള ഇലകൾ എന്നിവ ദ്വിബീജപത്ര സസ്യങ്ങളുടെ (dicot plants) പ്രത്യേകതകളാണ്.


Related Questions:

മാതൃസസ്യത്തിൽനിന്നും പലസ്ഥലങ്ങളിലേക്ക് വിത്തുകൾ എത്തപ്പെടുന്നതാണ് --------
അനുകൂല സാഹചര്യങ്ങളിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് ----
എന്തുകൊണ്ടാണ് കണ്ടൽച്ചെടിയിൽ കാണുന്ന പ്രത്യേകതരം വേരുകൾ ശ്വസനവേരുകൾ എന്നറിയപ്പെടുന്നത് ?
പച്ചപ്പുള്ള ഭാഗങ്ങൾ നഷ്ടപ്പെട്ട ഇലകളിൽ അവശേഷിക്കുന്നത് എന്താണ്?
കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് താഴോട്ട് വളരുന്ന ഒരു താരും അതിൽനിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ്----