App Logo

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി ശരിയായ പ്രസ്താവനകൾ ഏവ?

1.  ഭരണഘടനയുടെ അനുഛേദം 243 -K സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപാദിക്കുന്നു

2.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. 

3.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുന്നത് കമ്മീഷനാണ് 

4.  1993 ഡിസംബർ മൂന്നിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.

Aഒന്ന് രണ്ട് മൂന്ന് ശരി

B2 4 ശരി

Cഎല്ലാം ശരി

Dരണ്ട് മൂന്ന് നാല് ശരി

Answer:

C. എല്ലാം ശരി

Read Explanation:

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഇന്ത്യൻ ഭരണഘടനയുടെ 243(കെ) അനുച്ഛേദപ്രകാരം രൂപവത്കരിച്ച സ്ഥാപനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.

  • പഞ്ചായത്ത് രാജ്-മുനി സിപ്പാലിറ്റി നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത്.
  • അഞ്ച് വർഷക്കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനുപുറമെ അംഗങ്ങളുടെ സ്ഥാനത്ത് ഉണ്ടാകുന്ന ആകസ്മിക ഒഴിവുകൾ നികത്താനുള്ള ഉപതിരഞ്ഞെടുപ്പും കമ്മീഷനാണ് നടത്തുന്നത്.

  • ഭരണഘടനാപരമായ ചുമതലകൾക്കുപുറമെ തദ്ദേശസ്വയംഭരണ നിയമങ്ങൾ പ്രകാരം കമ്മിഷന് നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചാണ് തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷ-ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്.

  • അദ്ധ്യക്ഷന്മാർക്കും ഉപാദ്ധ്യക്ഷന്മാർക്കും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ക്കുമെതിരെയുള്ള അവിശ്വാസപ്രമേയ ചർച്ച സംബന്ധിച്ച നടപടികളും കമ്മിഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനാണ് നിയന്ത്രിക്കുന്നത്.
  • തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കണക്കുകൾ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് യഥാസമയം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാല്‍ അവരെ അയോഗ്യരാക്കുന്നതിനും കമ്മിഷന് അധികാരമുണ്ട്. 

  • കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ 1993 ഡിസംബര്‍ 3 ന് നിലവില്‍ വന്നു.
  • പ്രഥമ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ  ശ്രീ എം.എസ്.കെ രാമസ്വാമിയായിരുന്നു 

Related Questions:

പട്ടികവർഗ്ഗ പുനരധിവാസ മിഷൻ രൂപീകൃതമായ വർഷം ?

താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിന്റെ നികുതിയേതര വരുമാനത്തിൽ ഉൾപ്പെടാത്തത് ഏത്

എസ്റ്റാബ്ലിഷ്‌മെൻറ്റ് കാര്യങ്ങൾ നിർവഹിക്കുനതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?