ഒരു പൂർണ്ണ തരംഗത്തിന്റെ നീളത്തെയാണ് തരംഗദൈർഘ്യം എന്ന് പറയുന്നത്. സാധാരണ ഗതിയിൽ അടുത്തടുത്ത രണ്ട് ശൃംഗങ്ങൾ തമ്മിലോ ഗർത്തങ്ങൾ തമ്മിലോ ഉള്ള അകലമാണ് തരംഗദൈർഘ്യമായി പറയാറ്. അനുപ്രസ്ഥ തരംഗങ്ങളെ സംബന്ധിച്ചിടത്തോളം അടുത്തടുത്ത രണ്ട് ഉച്ചമർദ്ദ പ്രദേശങ്ങളോ നീചമർദ്ദപ്രദേശങ്ങളോ തമ്മിലുള്ള അകലമാണ് പരിഗണിക്കുക. ഒരു തരംഗത്തിൽ ആവർത്തിക്കപ്പെടുന്ന ഭാഗത്തിന്റെ നീളമായും തരംഗദൈർഘ്യം കണക്കാക്കാം. ഗ്രീക്ക് അക്ഷരമായ λ ആണ് തരംഗദൈർഘ്യം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം.