Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഹാരപ്പൻ നാഗരികതയുടെ മറ്റൊരു പേരായി അറിയപ്പെടുന്നത് ഏത്?

Aആര്യൻ നാഗരികത

Bസിന്ധു നദീതടസംസ്കാരം

Cവൈദിക നാഗരികത

Dഇവയെല്ലാം

Answer:

B. സിന്ധു നദീതടസംസ്കാരം

Read Explanation:

ഹാരപ്പൻ സംസ്കാരം:

  • ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടമായി കണക്കാക്കുന്നത്, ബി.സി.ഇ. 2700 മുതൽ ബി.സി.ഇ 1700 വരെയാണ്.

  • ഹാരപ്പൻ സംസ്കാരത്തെ,സിന്ധുനദീതട സംസ്കാരം എന്ന് വിളിക്കാനുള്ള കാരണം, സിന്ധുനദീതട സംസ്കാരത്തിന്റെ ആദ്യ തെളിവുകൾ, ഹാരപ്പയിൽ നിന്നും ലഭിച്ചതിനാലാണ്.

  • ഹാരപ്പൻ സംസ്കാരത്തിന്റെ വ്യാപ്തി: പാകിസ്ഥാന്റെ പടിഞ്ഞാറൻ തീരം മുതൽ, ഉത്തർപ്രദേശിലെ അലംഗീർപൂർ വരെ വടക്ക് ജമ്മു കാശ്മീർ മുതൽ, തെക്ക് നർമ്മദാ തീരം വരെ

  • ഹാരപ്പൻ ജനതയെ, മെസപ്പൊട്ടേമിയക്കാർ വിളിച്ചിരുന്നത്, മെലൂഹ എന്നാണ്.

  • ഹാരപ്പൻ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്ഥാനിലുമാണ്.

  • ആദിമ വികസിത ഹാരപ്പൻ സംസ്കാരങ്ങൾ ഉടലെടുത്തത്, സിന്ധിലും, ചോലിസ്താനിലുമായിരുന്നു.

  • ഥാർ മരുഭൂമിയോട് ചേർന്നുള്ള പാകിസ്ഥാനിലെ മരുഭൂ പ്രദേശങ്ങളായിരുന്നു സിന്ധും, ചോലിസ്താനും.

ഹാരപ്പൻ സംസ്കാരത്തിന്റെ പരിണാമത്തിന്റെ ഘട്ടങ്ങൾ:

  • പൂർവ ഹാരപ്പൻ (ബി.സി.ഇ 3500 - 2700)

  • പക്വ ഹാരപ്പൻ (ബി.സി.ഇ 2600 - 1900)

  • പിൽക്കാല ഹാരപ്പൻ (ബി.സി.ഇ 1700-1500)


Related Questions:

The economy of the Harappan Civilisation was primarily based on?
The first Indus site, Harappa was excavated by :
സൂചനാ ബോർഡ് ലഭിച്ച ഹരപ്പൻ സംസ്കാര കേന്ദ്രം :

സിന്ധു നദിതട സംസ്ക്കാരത്തിൻറെ സഗരാസൂത്രണം, ജീവിത രീതിയിലും ഉൾപ്പെടാത്ത വസ്തുതകൾ ഏവ ?

  1. ഹാരപ്പയും മോഹജെദാരയും ആസൂത്രണം ചെയ്തു നിർമ്മിച്ച നഗരങ്ങളാണ്.
  2. കവാടങ്ങളോട് കൂടിയ മതിലുകൾ കൊണ്ട് സുരക്ഷിതമാക്കപ്പെട്ടവയാണ് നഗരങ്ങൾ.
  3. അധിവാസ കേന്ദ്രങ്ങളെ രണ്ടായി വേർതിരിച്ചിരിക്കിരിക്കുന്നു. അന്തർനഗരവും (Citadel) അധോഭാഗവും (Lower city).
  4. നഗരം മുഴുവൻ ബന്ധിക്കുന്ന റോഡുകളുടെ ശൃംഘല ഉണ്ടായിരുന്നു.
An ancient writing system which is the forerunner of all scripts that have found use in South Asia with the exception of the Indus Script ?