App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ പാരമ്പര്യ ഊർജ സ്രോതസ്സിന് ഉദാഹരണമേത് ?

Aസൗരോർജം

Bകാറ്റിൽ നിന്നുള്ള ഊർജം

Cകൽക്കരി

Dജൈവവാതകം

Answer:

C. കൽക്കരി

Read Explanation:

കല്‍ക്കരി

  • ചരിത്രാതീതകാലത്ത്‌ മണ്‍മറഞ്ഞ വൃക്ഷങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്നാണ്‌ കല്‍ക്കരി രൂപമെടുക്കുന്നത്‌.
  • കാര്‍ബോണിഫെറസ്‌ കാലഘട്ടത്തിലാണ്‌ (250 ദശലക്ഷത്തോളം വര്‍ഷം മുമ്പ്‌) കല്‍ക്കരി രൂപമെടുക്കാന്‍ കാരണമായ വൃക്ഷങ്ങൾ ഉണ്ടായിരുന്നതെന്ന്‌ കരുതപ്പെടുന്നു.
  • കൽക്കരിയാണ് 'കറുത്ത വജ്രം' എന്നറിയപ്പെടുന്നത്.

  • കല്‍ക്കരിയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ അളവിനനുസരിച്ച്‌ പീറ്റ്‌, ലിഗ്നൈറ്റ്, ബിറ്റുമെനസ്‌, ആന്ത്രാസൈറ്റ്‌ എന്നിങ്ങനെ നാലായിതിരിക്കാറുണ്ട്‌. 
  • കാര്‍ബണിന്റെ അംശം ഏറ്റവും ഉയര്‍ന്ന കല്‍ക്കരിയിനമാണ്‌ ആന്ത്രാസൈറ്റ്‌ (94-98 ശതമാനം)
  • ബിറ്റുമെനസ്‌ കല്‍ക്കരിയില്‍ കാർബണിന്റെ ശതമാനം 78 മുതല്‍ 86 വരെയാണ്‌. 
  • 28 മുതല്‍ 30 ശതമാനം വരെ കാര്‍ബണ്‍ അടങ്ങിയ കൽക്കരിയുടെ രൂപാന്തരമാണ്‌ ലിഗ്നൈറ്റ്.

  • 'ബ്രൗൺ കോൾ' (Brown Coal) എന്നറിയപ്പെടുന്നതും ലിഗ്നൈറ്റാണ്‌.
  • തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് ഖനനത്തിനു പ്രസിദ്ധമാണ്‌. 
  • കാര്‍ബണിന്റെ ശതമാനം ഏറ്റവും കുറഞ്ഞ കല്‍ക്കരിയുടെ വകഭേദമാണ്‌ പീറ്റ്‌; 27 ശതമാനം വരെ.
  • കൽക്കരിയുടെ രൂപപ്പെടലിലെ ആദ്യഘട്ടമായി കരുതപ്പെടുന്നതും പീറ്റിനെയാണ്‌. 
  • 'ഹാര്‍ഡ്‌ കോൾ' (hard coal) എന്നറിയപ്പെടുന്ന ആന്ത്രാസൈറ്റാണ്‌ ഏറ്റവും നിലവാരം കൂടിയത്‌.

 


Related Questions:

ഇന്ത്യയിലെ ഒരു പ്രധാന പരുത്തിത്തുണി വ്യവസായ കേന്ദ്രമാണ് മുംബൈ,പരുത്തിത്തുണി വ്യവസായത്തിന് അനുകൂലമായ എന്തൊക്കെ ഘടകങ്ങളാണ് ഇവിടെയുള്ളത്?

1.അസംസ്കൃത വസ്തുക്കളുടെ സുഗമമായ ലഭ്യത

2.കുറഞ്ഞ നിരക്കിലുള്ള  ഊര്‍ജലഭ്യത

3.മുംബൈ തുറമുഖത്തിന്റെ സാമീപ്യം

4. മനുഷ്യവിഭവലഭ്യത

ഖാരിഫ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
സുവര്‍ണചതുഷ്കോണ സൂപ്പര്‍ ഹൈവേയി'ല്‍ ഉള്‍പ്പെടാത്ത മഹാനഗരം ഏത് ?
കൊങ്കൺ റെയിൽവേ പാതയുടെ ആകെ നീളമെത്ര ?
1959ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയേത് ?