Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മേയനാമത്തിന് ഉദാഹരണമായി പറയാവുന്ന രൂപം ഏത് ?

Aസാവിത്രി

Bഅവ

Cപശു

Dനിലാവ്

Answer:

D. നിലാവ്

Read Explanation:

  • ഒരു വസ്തുവിന്റെയോ ,വ്യക്തിയുടേയോ ,സ്ഥലത്തിന്റെയോ പേരിനെ കുറിക്കുന്ന ശബ്ദമാണ് നാമം .
  • ദ്രവ്യ നാമം ,ഗുണ നാമം ,ക്രിയാ നാമം ഇവയാണ് മൂന്ന് തരം നാമങ്ങൾ 
  • ഒരു വസ്തുവിന്റെ പേരിനെ കുറിക്കുന്ന നാമമാണ് ദ്രവ്യ നാമം 

     വിവിധ ദ്രവ്യ നാമങ്ങൾ 

    • സംജ്ഞാ നാമം :ഒരു വ്യക്തിയുടേയോ ,സ്ഥലത്തിന്റെയോ ,വസ്തുവിന്റെയോ പേരിനെ കുറിക്കുന്നു .  ഉദാ:തെങ്ങ് ,പാലക്കാട് 
    • സാമാന്യ നാമം :ഒരു വർഗ്ഗത്തെ കുറിക്കുന്നു . ഉദാ :ജനങ്ങൾ ,നദി 
    • മേയനാമം :ജാതി വ്യക്തി വ്യത്യാസം നല്കാൻ കഴിയാത്ത വസ്തുകളെ പൊതുവിൽ കുറിക്കുന്നു . പ്രകൃതി പ്രതിഭാസങ്ങൾ മേയനാമമാണ് . ഉദാ :മിന്നൽ ,നിലാവ് 
    • സർവ്വനാമം :നാമത്തിന് പകരം നിൽക്കുന്ന നാമതുല്യമായ പദം . ഉദാ :അവൻ ,അവൾ 
  • ഗുണനാമം :എന്തിന്റെയെങ്കിലും ഗുണത്തെ കുറിക്കുന്നു . ഉദാ :കറുപ്പ് ,ഉയരം 
  • ക്രിയാനാമം :ഏതെങ്കിലും ക്രിയയെ കുറിക്കുന്നു . ഉദാ :ഓട്ടം ,നടത്തം 

Related Questions:

സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിൻ്റെ മാത്രം ബഹുത്വത്തെ കുറിക്കുന്നതാണ്

മലയാളികൾ എന്ന പദം ഏത് ബഹുവചന രൂപമാണ്?

  1. സലിംഗ ബഹുവചനം  
  2. പൂജക ബഹുവചനം
  3. അലിംഗ ബഹുവചനം
  4. ഇതൊന്നുമല്ല
താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ ബഹുവചനത്തെ കുറിക്കുന്ന അലിംഗവചന പ്രത്യയം ചേർന്ന രൂപമേത്?
78. താഴെപ്പറയുന്നവയിൽ ബഹുവചനമല്ലാത്തത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ അലിംഗബഹുവചനത്തിനുദാഹരണം കണ്ടെത്തുക :