ആദേശസന്ധിയ്ക്ക് ഉദാഹരണമാണ്
Aപച്ച + കുതിര - പച്ചക്കുതിര
Bവിൺ + തലം - വിണ്ടലം
Cപന + ഓല - പനയോല
Dകേട്ടു + ഇല്ല - കേട്ടില്ല
Answer:
B. വിൺ + തലം - വിണ്ടലം
Read Explanation:
സന്ധി
സന്ധി എന്ന പദത്തിന് സാമാന്യമായ അർത്ഥം ചേർച്ച എന്നാണ്.
വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റമാണ് സന്ധിയുടെ അടിസ്ഥാനം.
സന്ധി വരുമ്പോൾ വർണ്ണങ്ങൾക്ക് ഉണ്ടാകുന്ന വികാരങ്ങൾ അനുസരിച്ച് സന്ധിയെ ലോപസന്ധി ,ആഗമസന്ധി , ദ്വിത്വസന്ധി ,ആദേശസന്ധി എന്നിങ്ങനെ തരംതിരിക്കാം.
സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്ന് ഇല്ലാതെയാകുന്നത് ലോപസന്ധി.
സന്ധിക്കുമ്പോൾ മൂന്നാമതൊന്നുകൂടി വന്നുചേരുന്നത് ആഗമസന്ധി.
സന്ധിക്കുന്നവയിൽ ഏതെങ്കിലും ഒന്ന് ഇരട്ടിക്കുന്നത് ദ്വിത്വസന്ധി.
സന്ധിക്കുമ്പോൾ ഒന്നിൻ്റെ സ്ഥാനത്തിൽ മറ്റൊന്നായിത്തീരുന്നത് ആദേശസന്ധി.
ഉദാഹരണം
ലോപം : അത് + അല്ല = അതല്ല
ആഗമം : മഴു + ഇല്ല = മഴുവില്ല
ദ്വിത്വം : അവിടെ + പോയി = അവിടെപ്പോയി
ആദേശം : കേൾ + തു = കേട്ടു
