Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ സലിംഗ ബഹുവചനത്തിന് ഉദാഹരണം ഏതാണ്?

Aമനുഷ്യർ

Bദേവകൾ

Cവൈദ്യർ

Dഅദ്ധ്യാപികമാർ

Answer:

D. അദ്ധ്യാപികമാർ

Read Explanation:

ബഹുവചനത്തിന് 3 വിഭാഗങ്ങളുണ്ട്

1. സലിംഗ ബഹുവചനം : സ്ത്രീ, പുരുഷ, നപുംസകലിംഗങ്ങളിൽ ഏതെങ്കിലും ഒന്നിൻ്റെ ബഹുത്വം കാണിക്കുന്നതാണ് സലിംഗ ബഹുവചനം.

ഉദാ : ആൺകുട്ടികൾ, പെൺകുട്ടികൾ, പൂങ്കോഴികൾ, പിടിയാനകൾ, ഭാര്യമാർ

2. അലിംഗ ബഹുവചനം : സ്ത്രീ, പുരുഷവ്യത്യാസം കുറിക്കാത്തവയാണ് അലിംഗബഹുവചനം.

അതായത് സ്ത്രീപുരുഷൻമാർ ഒരുമിച്ചുള്ള ബഹുത്വത്തെ സൂചിപ്പിക്കുന്നു.

ഉദാ : മനുഷ്യൻ, കുട്ടികൾ, മൃഗങ്ങൾ, മക്കൾ, അധ്യാപകർ

3. പൂജക ബഹുവചനം : ബഹുമാനം സൂചിപ്പിക്കുന്നതിനായി ഏകവചനരൂപത്തിൽ ബഹുവചന പ്രത്യയങ്ങളായ അർ, കൾ, മാർ തുടങ്ങിയവയിലേതെങ്കിലും ചേർക്കുന്നതാണ് പൂജക ബഹുവചനം.

ഉദാ : തിരുവടികൾ, അവർകൾ, ബ്രാഹ്മണർ, വൈദ്യർ, പത്രാധിപർ


Related Questions:

'കാലുകൾ രണ്ട് തവണ കഴുകി' അടിവരയിട്ട പദം ഏത്?

അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക
താഴെപ്പറയുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം ഏത്?
പൂജക ബഹുവചനത്തിന് ഉദാഹരണമായ പദം താഴെ പറയുന്നവയിൽ ഏതാണ് ?
പുല്ലിംഗ ശബ്ദം എഴുതുക - ഏകാകിനി