കേരളത്തിലെ വിജ്ഞാന മേഖലയുടെ ചരിത്രം
- കേരളസമൂഹത്തിന്റെ ആധുനികവൽക്കരണത്തിന്റെ പിന്നിലെ സുപ്രധാന ചാലകശക്തി വിദ്യാഭ്യാസമായിരുന്നു.
മിഷണറിമാരുടെ പ്രവർത്തനം
- വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിൽ മിഷണറിമാർ സുപ്രധാന പങ്ക് വഹിച്ചു.
- ലണ്ടൻ മിഷൻ സൊസൈറ്റി (LMS), ചർച്ച് മീഷൻ സൊസൈറ്റി (CMS) എന്നിവ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടിൽ തിരുവിതാംകൂറിൽ പ്രവർത്തനമാരംഭിച്ചു.
- ലണ്ടൻ മിഷണിലെ അംഗങ്ങളിലൊരാളായ റവ. മീഡ് വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
- ചർച്ച് മിഷൻ 1813 ൽ കോട്ടയത്ത് ഒരു കോളേജും സെമിനാരിയും സ്ഥാപിച്ചു.
- ഒരു വ്യാകരണ വിദ്യാലയവും സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി പെൺപള്ളിക്കൂടങ്ങളും സ്ഥാപിച്ചു.
- കൊച്ചി മേഖലയിലെ ആദ്യത്തെ വിദ്യാലയം 1818 ൽ മട്ടാഞ്ചേരിയിൽ സ്ഥാപിച്ചത് ഇംഗ്ലീഷ് മിഷണറിയായ ഡാവ്സൺ ആയിരുന്നു.
- ഇതേസമയം തന്നെ സാൽവേഷൻ ആർമി വിഭാഗത്തിലെ സ്പാനിഷ് മിഷണറിയായിരുന്ന ട്വിങ്കിൾ ടാബ് നാഗർകോവിൽ അടക്കമുള്ള തിരുവിതാംകൂറിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇംഗ്ലീഷ് വിദ്യാലയങ്ങൾ സ്ഥാപിച്ചു.
- മലബാറിൽ വിദ്യാഭ്യാസത്തിന്റെ പ്രചാരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ബേസൽ ഇവാഞ്ചലിക്കൽ മിഷൻ ആയിരുന്നു.
- 1841ൽ മിഷണറിയായ റവ. ഹബിക് കണ്ണൂരിലെ ബർണശ്ശേരിയിൽ ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചു.
- ബേസൽ മിഷൻ 1848 ൽ കോഴിക്കോടിനടുത്ത് കല്ലായിയിലും 1856 ൽ തലശ്ശേരിയിലും പ്രാഥമിക ഇംഗ്ലീഷ് വിദ്യാലയങ്ങൾ സ്ഥാപിച്ചു.
തദ്ദേശീയ ഭരണാധികാരികളുടെ പങ്ക്
- ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനമാതൃക വിദ്യാഭ്യാസരംഗത്തേക്ക് കടക്കാൻ തദ്ദേശീയ ഭരണാധികാരികളെ
പ്രേരിപ്പിച്ചു.
- 1917 ൽ തിരുവിതാംകൂറിലെ ഭരണാധികാരിയായ ഗൗരി പാർവതിഭായി
സൗജന്യവും നിർബന്ധിതവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം കേണൽ മൺറോയുടെ സഹായത്താൽ നടപിലാക്കി.
- തിരുവിതാംകൂറിന്റെ വിവിധഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിച്ചു.
- സ്വാതിതിരുനാളിന്റെ ഭരണകാലത്ത് ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം 1839 ൽ എറണാകുളത്ത് ആരംഭിച്ചു.
- 1862 ൽ മറ്റൊരു ഇംഗ്ലീഷ് വിദ്യാലയം തലശ്ശേരിയിൽ തുടങ്ങി.
- ക്രമേണ കേരളത്തിൽ സ്കൂളുകളുടെയും കോളേജുകളുടെയും ഒരു ശൃംഖലതന്നെ സ്ഥാപിക്കപ്പെട്ടു.