Challenger App

No.1 PSC Learning App

1M+ Downloads
ആസിഡുകളുടെ പൊതുഗുണങ്ങളിൽ പെടാത്തത്?

Aചുവന്ന ലിറ്റ്മസിനെ നീലനിറമാക്കുന്നു

Bഹൈഡ്രജൻ അടങ്ങിയിട്ടുണ്ട്

Cവൈദ്യുത വാഹികളാണ്

Dപുളിരുചിയുണ്ട്

Answer:

A. ചുവന്ന ലിറ്റ്മസിനെ നീലനിറമാക്കുന്നു

Read Explanation:

ആസിഡ്

  • അസിഡസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ആസിഡ് എന്ന വാക്ക് രൂപം കൊണ്ടത്
  • ആസിഡുകളുടെ ഗുണങ്ങൾക്ക് അടിസ്ഥാനമായ അയോണുകൾ - ഹൈഡ്രജൻ (H+) അയോണുകൾ
  • ആസിഡിൻ്റെ രുചി - പുളി
  • ആസിഡ് നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നു
  • ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ബേസികത
  • ഏകബേസിക ആസിഡ് - ബേസികത 1 ആയ ആസിഡ്
  • ഉദാ : HCl
  • ദ്വിബേസിക ആസിഡ് - ബേസികത 2 ആയ ആസിഡ്
  • ഉദാ : H₂SO₄
  • ത്രിബേസിക ആസിഡ് - ബേസികത 3 ആയ ആസിഡ്
  • ഉദാ : H₃PO₄



Related Questions:

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
സ്വർണ്ണ ആഭരണങ്ങൾ ശുദ്ധികരിക്കാൻ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
പഞ്ചസാരയിൽ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ അതിൻറെ നിറം കറുപ്പായി മാറുന്നു . ഇത് സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണത്തെ കാണിക്കുന്നു?
ചില ആസിഡുകളുടെ ഉപയോഗങ്ങൾ താഴെ തന്നിരിക്കുന്നു. ഇവയിൽ തെറ്റായ ജോഡി ചേർത്തിരിക്കുന്നത് കണ്ടെത്തുക:
വളരെ വീര്യം കുറഞ്ഞ അണുനാശകമായ ഐലോഷനുപയോഗിക്കുന്ന ആസിഡ് ഏത് ?