Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ശുദ്ധജല തടാകമല്ലാത്തത് ഏത്?

Aവൂളാർ തടാകം

Bദാൽ തടാകം

Cലോക്തക് തടാകം

Dസംഭാർ തടാകം

Answer:

D. സംഭാർ തടാകം

Read Explanation:

സാംഭാർ തടാകം

  • ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ഉപ്പുവെള്ള തടാകമാണ് സാംഭാർ തടാകം.
  • 1990-ൽ റാംസർ ഉടമ്പടി പ്രകാരം ഇത് അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ടു

വുലാർ തടാകം:

  • ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നാണ് വുലാർ തടാകം
  • കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

ദാൽ തടാകം:

  • കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിലെ ഒരു പ്രധാന തടാകമാണ് ദാൽ തടാകം

ലോക്തക് തടാകം

  • വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോക്തക് തടാകം
  • മണിപ്പൂർ സംസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്
  • സസ്യങ്ങളുടെ പിണ്ഡം, മണ്ണ്, വിവിധ ജൈവവസ്തുക്കൾ എന്നിവ ചേർന്ന് രൂപപ്പെടുന്ന ഫംഡിസ് (Phumdis) എന്ന പ്രതിഭാസത്തിന് ഇവിടം പേര്കേട്ടതാണ് 
  • ഇവിടെ സ്ഥിതി ചെയ്യുന്ന കെയ്ബുൾ ലംജാവോ നാഷണൽ പാർക്ക് ലോകത്തിലെ ഏക ഫ്ലോട്ടിംഗ് ദേശീയോദ്യാനമാണ്.

 


Related Questions:

The Chilka Lake is in :
ഇംഗ്ലീഷ് അക്ഷരമാലയിൽ "F" -ന്റെ ആകൃതിയിലുള്ള കായൽ ഏത് ?
Which is the second largest backwater lake in India ?
Pulicat Lake, a brackish water lagoon, is situated between which two states?

റംസാർ സൈറ്റുകളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?
i. ഓസ്‌ട്രേലിയയിലെ കോബർഗ് പെനിൻസുലയാണ് 1974-ൽ റംസാർ പട്ടികയിൽ ഇടംപിടിച്ച ആദ്യത്തെ സ്ഥലം.
ii. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകളുള്ള സംസ്ഥാനം തമിഴ്‌നാടാണ്.
iii. സുന്ദർബൻസ് ഇന്ത്യയിലെ ഏറ്റവും ചെറിയ റംസാർ സൈറ്റാണ്.
iv. റംസാർ ഉടമ്പടിയുടെ 50-ാം വാർഷികം 2021-ൽ ആഘോഷിച്ചു.