Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതാണ് കേരള സർക്കാർ ആരംഭിച്ച ആർദ്രം മിഷന്റെ പ്രധാന സവിശേഷതയല്ലാത്തത് ?

  1. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വരെ പുനർനിർമ്മാണം
  2. ജനസൗഹൃദ ഔട്ട് പേഷ്യന്റ് സേവനങ്ങൾ
  3. പിന്നോക്ക ഗോത്ര വിഭാഗക്കാർക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക
  4. താലൂക്ക് ആശുപ്രതികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ.

    A4 മാത്രം

    Bഎല്ലാം

    C3

    D1, 2

    Answer:

    C. 3

    Read Explanation:

    ആര്‍ദ്രം മിഷന്‍

    • സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതെയാക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്പന ചെയ്തിരിക്കുന്നതാണ് ആര്‍ദ്രം മിഷന്‍.
    • രോഗീസൗഹാര്‍ദപരമായ ഒരു സമീപനം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുക. ഇതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.

    ആർദ്രം പദ്ധതിയുടെ ലക്ഷ്യങ്ങൾ:

    • പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വരെ പദ്ധതിയുടെ ഭാഗമായി പുനർനിർമ്മാണം ചെയ്യപ്പെടും.
    • ഒരു രോഗി ആശുപത്രിയിലെത്തി രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഡോക്റ്ററെ കണ്ട് റ്റെസ്റ്റുകള്‍ നടത്തി മരുന്ന് വാങ്ങുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇലക്റ്റ്രോണിക്‍ സാങ്കേതികവിദ്യയുപയോഗിച്ച് ആധുനികവല്‍ക്കരിക്കും.
    • കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ഇരിപ്പിട സൗകര്യം, സൈന്‍ ബോര്‍ഡുകള്‍, രോഗികളെ പരിശോധിക്കുമ്പോഴും ചികില്‍സിക്കുമ്പോഴും സ്വകാര്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്യാബിനുകള്‍ എന്നിവ സ്ഥാപിക്കും.
    • ജില്ലാ-താലൂക്കാശുപത്രികളില്‍ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കും.
    • എല്ലാ ആശുപത്രികളിലും ഒരു കോര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ റ്റീമിന്റെ സഹായത്തോടെ എമര്‍ജന്‍സി, ഔട്ട് പേഷ്യന്റ്, ഇന്‍ പേഷ്യന്റ്, ലേബര്‍റൂം, മൈനര്‍ & മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ലാബോറട്ടറി, എക്സ് റേ, അള്‍ട്രാ സൗണ്ട് സ്കാനര്‍, ഫാര്‍മസി തുടങ്ങിയ സേവനങ്ങള്‍ വിപുലീകരിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കും.

    Related Questions:

    കേരളത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ പേര്
    മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യ രംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയേത് ?
    Who is the competent to isssue a certificate of identity for transgenders?
    ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി എത്രയാണ് ?
    സി.ഡി.എസ്. (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?