Challenger App

No.1 PSC Learning App

1M+ Downloads
ശക്തമായ കാറ്റും മഴയും മിന്നലും ഉള്ളപ്പോൾ എടുക്കേണ്ട മുൻകരുതലുകലിൽ ഉൾപ്പെടാത്തതേത് ?

Aബലക്ഷയമുള്ള കെട്ടിടങ്ങൾക്ക് അകത്ത് നിൽക്കരുത്.

Bയാത്ര ചെയ്തു കൊണ്ടിരിക്കുകയാണെങ്കിൽ, യാത്ര നിർത്താതെ തുടർന്നു കൊണ്ടിരിക്കുക.

Cഒറ്റപ്പെട്ടതും ഉയരമുള്ളതുമായ മരത്തിന് താഴെ നിൽക്കരുത്.

Dജലാശയങ്ങളിൽ ആണെങ്കിൽ, ഉടൻ തന്നെ കരയ്ക്ക് കയറി സുരക്ഷിത സ്ഥാനത്ത് നിൽക്കേണ്ടതാണ്.

Answer:

B. യാത്ര ചെയ്തു കൊണ്ടിരിക്കുകയാണെങ്കിൽ, യാത്ര നിർത്താതെ തുടർന്നു കൊണ്ടിരിക്കുക.

Read Explanation:

ശക്തമായ കാറ്റും മഴയും മിന്നലും ഉള്ളപ്പോൾ എടുക്കേണ്ട മുൻകരുതലുകലിൽ :

  1. ഒറ്റപ്പെട്ടതും ഉയരമുള്ളതുമായ മരത്തിന് താഴെ നിൽക്കരുത്.
  2. യാത്ര ചെയ്തു കൊണ്ടിരിക്കുകയാണെങ്കിൽ, യാത്ര നിർത്തി സുരക്ഷിതമായ സ്ഥലത്തു നിൽക്കണം. 
  3. വൈദ്യുതി ലൈനുകൾ പൊട്ടി വീണ് അപകടമുണ്ടാവാനുള്ള സാധ്യത മനസ്സിലാക്കി വേണ്ട മുൻകരുതലുകൾ എടുക്കണം. 
  4. ബലക്ഷയമുള്ള കെട്ടിടങ്ങൾക്ക് അകത്ത് നിൽക്കരുത്. 
  5. ജലാശയങ്ങളിൽ ആണെങ്കിൽ, ഉടൻ തന്നെ കരയ്ക്ക് കയറി സുരക്ഷിത സ്ഥാനത്ത് നിൽക്കേണ്ടതാണ്.

Related Questions:

ടങ്സ്റ്റണിൻ്റെ ദ്രവണാങ്കം എത്ര ?

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, വാതകങ്ങൾ ----- . 

  • താപം നഷ്ടപ്പെടുമ്പോൾ വാതകങ്ങൾ ----- .  

(വികസിക്കുന്നു, സങ്കോചിക്കുന്നു)

ഒരു സ്റ്റീൽ ഗ്ലാസിൽ ചൂടുള്ള ചായ മേശപ്പുറത്ത് തുറന്നു വച്ചിരിക്കുന്നു. അൽപ്പസമയം കഴിയുമ്പോൾ ചായ തണുക്കുന്നു. ഏതെല്ലാം രീതിയിലാണ് ചായയിൽ നിന്ന് താപം നഷ്ടപ്പെടുന്നത് ?
രാത്രികാലങ്ങളിൽ, കടലിനു മുകളിലെ വായു, കരയ്ക്കു മുകളിലെ വായുവിനേക്കാൾ കൂടുതൽ വികസിച്ചിരിക്കും. തത്ഫലമായി കരയ്ക്കു മുകളിലെ വായു, കടലിന് മുകളിലേക്കു പ്രവഹിക്കുന്നു. ഇതാണ് ----- എന്നറിപ്പെടുന്നത്.
ഇൻകുബേറ്ററിൽ മുട്ട വിരിയാൻ സഹായിക്കുന്നത് ഏതു താപ പ്രേരണ രീതിയാണ് ?