Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സാമൂഹിക ക്ഷേമ പദ്ധതികൾ ലഭ്യമാക്കുന്നതിനായി ലക്ഷ്യമിടുന്ന വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. ഭിന്നശേഷിക്കാർ
  2. മാനസിക വെല്ലുവിളി നേരിടുന്നവർ
  3. മുൻ കുറ്റവാളികൾ
  4. വിധവകൾ
  5. ആദിവാസികൾ

    Av മാത്രം

    Biv, v എന്നിവ

    Civ മാത്രം

    Dഎല്ലാം

    Answer:

    B. iv, v എന്നിവ

    Read Explanation:

    • കേരളത്തിൽ സാമൂഹിക നീതി വകുപ്പ് രൂപീകരിക്കപ്പെട്ട വർഷം- 1975 സെപ്റ്റംബർ 9
    • സമൂഹത്തിൽ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനും സാമൂഹ്യക്ഷേമ പരിപാടികളും സേവനങ്ങളും നടപ്പിലാക്കുന്നതിനുമായി സ്ഥാപിതമായ വകുപ്പ് -സാമൂഹിക നീതി വകുപ്പ്
    • സാമൂഹ്യനീതി വകുപ്പിന്റെ പ്രധാന വിഭാഗം- സാമൂഹികനീതി ഡയറക്ടറേറ്റ്
    • സംസ്ഥാന സാമൂഹിക നീതി വകുപ്പ് സമൂഹ ക്ഷേമപദ്ധതികൾ ലഭ്യമാക്കുന്നതിനായി ലക്ഷ്യമിട്ടിരിക്കുന്ന വിഭാഗങ്ങൾ
      • ഭിന്നശേഷിക്കാർ,
      • മാനസിക വെല്ലുവിളി നേരിടുന്നവർ 
      • മുതിർന്ന പൗരന്മാർ, 
      • നിരാലംബർ
      • പ്രൊബേഷനർമാർ ,മുൻ കുറ്റവാളികൾ, 
      • സാമൂഹികമായി വ്യതിചലിക്കുന്ന വിഭാഗം
      • ട്രാൻസ്ജെൻഡർ. 

    Related Questions:

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്

    1. സമ്പൂർണ ഗ്രാമീണ റോഗ്സാർ യോജന നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം എന്നിവ സംയോജിപ്പിച്ചാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്.
    2. പത്താം പഞ്ചവത്സര പദ്ധതി കാലത്ത് ആരംഭിച്ച പദ്ധതി
    3. 2010 ലാണ് ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഈ പദ്ധതി ആരംഭിക്കുന്നത്.

      സംസ്ഥാന ന്യൂനപക്ഷ കമീഷനുമായി ബന്ധപ്പെട്ട് ശരിയായത് ഏത്

      1. ചെയർമാൻ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ
      2. നിലവിൽ വന്നത് 2013 മെയ് 15
      3. ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി- ചുമതലയേറ്റ തീയതി മുതൽ 5 വർഷം.

        താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

        1. സെൻട്രൽ ബോർഡ് ഓഫ് റവന്യു, കസ്റ്റംസ് ആൻഡ് എക്സൈസ് കളക്ടർമാർ, ഇവാകയു പ്രോപ്പർട്ടിയുടെ കസ്റ്റോഡിയൻ ജനറൽ എന്നിങ്ങനെ ഗവൺമെന്റിന്റെ മറ്റു ചില ഏജൻസികളും വിധി നിർണയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. ഇവ അഡ്മിനിസ്ട്രേറ്റീവ് മെഷനറിയുടെ ഭാഗമാണ്.
        2. ഇന്ത്യയിലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലുകൾ നിഷ്പക്ഷമായി പ്രവർത്തിക്കുന്നു.
        3. അഡ്മിനിസ്ട്രേറ്റീവ് കോടതികളുടെ തീരുമാനങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് വിടാവുന്നതാണ്.

          കേരള ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സിൽ പോളിസി 2018ൻ്റെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

          1. വ്യാവസായിക വളർച്ചയിലൂടെ സുസ്ഥിരമായ വികസനത്തിന് വ്യക്തികളെ ശാക്തീകരിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുക. 
          2. റെഗുലേറ്ററി നടപടിക്രമങ്ങൾ ലളിതമാക്കുകയും പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സമയബന്ധിതമായ അംഗീകാരങ്ങളും അനുമതികളും നൽകുകയും ചെയ്യുക
          3. നിലവിലുളള വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും അവ കൂടുതൽ കാര്യ ക്ഷമമാക്കുകയും ചെയ്യുക . 
          4. പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ഉൽപ്പാദന യൂണിറ്റുകൾക്കും അവരുടെ നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗകര്യമൊരുക്കുക

            കേരള സംസ്ഥാന വാണിജ്യ മിഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

            1. വാണിജ്യ മിഷൻ രൂപീകരിച്ച വർഷം -2018 ഡിസംബർ 3
            2. വാണിജ്യമിഷന്റെ ചെയർമാൻ- മുഖ്യമന്ത്രി