App Logo

No.1 PSC Learning App

1M+ Downloads
പരോക്ഷ നികുതി അല്ലാത്തത് ഏത് ?

Aസേവന നികുതി

Bവിനോദ നികുതി

Cവ്യക്തിഗത ആദായ നികുതി

Dപരസ്യ നികുതി

Answer:

C. വ്യക്തിഗത ആദായ നികുതി

Read Explanation:

 നികുതികൾ

  • കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ പ്രധാന വരുമാന മാർഗം- 
      നികുതികൾ.
  •  നികുതികളെ രണ്ടായി തിരിക്കാം: പ്രത്യക്ഷ നികുതി, പരോക്ഷ നികുതി. 
  •  നികുതി ചുമത്തപ്പെടുന്നയാൾ നേരിട്ട് നൽകുന്ന നികുതിയാണ് പ്രത്യക്ഷ  നികുതി.
  •  പ്രധാന പ്രത്യക്ഷ നികുതികൾ : ആദായനികുതി ,കെട്ടിട നികുതി, 
     കോപ്പറേറ്റ് നികുതി, വാഹന നികുതി, ഭൂനികുതി. 
  • ഒരാളുടെ മേൽ ചുമത്തപ്പെടുന്ന നികുതി പൂർണമായോ ഭാഗികമായോ മറ്റൊരാൾ നൽകേണ്ടി വരുന്നതാണ് പരോക്ഷ നികുതി.
  •  പ്രധാന പരോക്ഷ നികുതികൾ: എക്സൈസ് നികുതി, വിനോദ നികുതി, വില്പന നികുതി, സേവന നികുതി.
  •  കേന്ദ്രസർക്കാർ ചുമത്തുന്ന പ്രധാന നികുതികൾ: സി. ജി. എസ്. ടി, ആദായ നികുതി, കോർപ്പറേറ്റ് നികുതി.
  • സംസ്ഥാന സർക്കാർ ചുമത്തുന്ന പ്രധാന നികുതികൾ: എസ്. ജി. എസ്. ടി , വിൽപ്പന നികുതി, വാഹനനികുതി, രജിസ്ട്രേഷൻ നികുതി, ഭൂനികുതി.  
  •  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചുമത്തുന്ന നികുതികൾ: കെട്ടിട നികുതി, വിനോദ നികുതി, പരസ്യ നികുതി, തൊഴിൽ നികുതി

Related Questions:

Government policies on taxation, public expenditure and public debt are commonly known as:
താഴെ കൊടുത്തവയിൽ തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്ന നികുതി : -
താഴെക്കൊടുത്തിട്ടുള്ളവയിൽ പ്രത്യക്ഷ നികുതിക്ക് ഉദാഹരണമാണ് :

 വ്യക്തിഗത ഡിസ്പോസിബിൾ വരുമാനം കണക്കാക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ് ?

  1. ഇതിൽ നിലനിർത്തിയ ലാഭം ഉൾപ്പെടുന്നു, ട്രാൻസ്ഫർ പേയ്മെന്റുകൾ ഒഴിവാക്കുന്നു
  2.  ഇതിൽ ട്രാൻസ്ഫർ പേയ്മെന്റുകൾ ഉൾപ്പെടുന്നു, എന്നാൽ വാടകയും പലിശയും ഒഴിവാക്കുന്നു
  3. ഇതിൽ വ്യക്തിഗത നികുതി ഉൾപ്പെടുന്നു, എന്നാൽ ട്രാൻസ്ഫർ പേയ്മെന്റുകൾ ഒഴിവാക്കുന്നു
  4. ഇത് വ്യക്തിഗത നികുതികൾ ഒഴിവാക്കുകയും ട്രാൻസ്ഫർ പേയ്മെന്റുകൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു 
നികുതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ് ഏത് ?