Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അഖിലേന്ത്യ സർവീസിൽ പെടാത്തത് ഏത് ?

Aഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ്

Bഇന്ത്യൻ ഫോറിൻ സർവ്വീസ്

Cഇന്ത്യൻ പോലീസ് സർവ്വീസ്

Dഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്

Answer:

B. ഇന്ത്യൻ ഫോറിൻ സർവ്വീസ്

Read Explanation:

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്‌ (IFS)

  • അന്തസ്സ്‌(Prestige), പദവി, ശമ്പളം എന്നിവയുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന കേന്ദ്ര സേവനം ഇന്ത്യന്‍ ഫോറിന്‍ സർവീസ് ആണ്.

  • കേന്ദ്ര സേവനം ആണെങ്കിലും പദവിയിലും , ശമ്പളത്തിലും അഖിലേന്ത്യാ സേവനങ്ങൾക്ക് തുല്യമായാണ് ഇന്ത്യൻ ഫോറിൻ സർവീസിനെ ഗണിക്കുന്നത്.

  • 1946 ഒക്റ്റോബറിലാണ്‌ ഇന്ത്യൻ ഫോറിൻ സർവീസ് രൂപീകൃതമായത്.

  • രാജ്യത്തിന്‍റെ വിദേശ കാര്യ നയം രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് IFS ഉദ്യോഗസ്ഥരുടെ മുഖ്യ ദൗത്യം.

  • ഇന്ത്യൻ ഫോറിൻ സർവീസ് ട്രെയിനിങ്  നടക്കുന്നത് - ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് (ന്യൂ ഡൽഹി) 
  • കൂടാതെ വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ ഏകോപിപ്പിക്കുന്നതും IFS ഉദ്യോഗസ്ഥരാണ്.

  • ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥന്മാരിൽ ഉയർന്ന പ്രവർത്തിപരിചയം ഉള്ളവരെയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുന്നത്.

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദേശകാര്യ സെക്രട്ടറി  - കെ.പി ശിവശങ്കരമേനോൻ 

Related Questions:

National commission of Scheduled Castes is a/an :
The Chairman and members of the UPSC hold office for the term of:
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളുടെയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത് ആര് ?
ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം ?

Which of the following is true about the Attorney General of India ?  

  1. He has the right of audience in all the courts in India   
  2. His term of the office and remuneration is decided by the president   
  3. He advices the Government of India