App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aനമ്മുടെ നാട്ടിൽ എല്ലായിടത്തും സർവ്വത്ര അഴിമതിയാണ്

Bനമ്മുടെ നാട്ടിൽ എല്ലാടവും സർവ്വത്ര അഴിമതിയാണ്

Cനമ്മുടെ നാട്ടിൽ എല്ലായിടത്തും അഴിമതിയാണ്

Dഇതൊന്നുമല്ല

Answer:

C. നമ്മുടെ നാട്ടിൽ എല്ലായിടത്തും അഴിമതിയാണ്

Read Explanation:

ആവർത്തനം 

  • ഒരേ അർത്ഥത്തിലുള്ള വാക്കുകൾ ഒരു വാക്യത്തിൽ വീണ്ടും ഉപയോഗിക്കുന്നത് തെറ്റാണ് .
  • നമ്മുടെ നാട്ടിൽ എല്ലായിടത്തും സർവ്വത്ര അഴിമതിയാണ്-ഈ വാക്യത്തിൽ എല്ലായിടത്തും, സർവ്വത്ര എന്നീ പദങ്ങൾ ഒരേ അർത്ഥം ഉൾകൊള്ളുന്നവയാണ് .ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം ഉപയോഗിച്ചാൽ മതി .
  • ഉദാ :ഏതാണ്ട് മുന്നൂറോളം ആളുകൾ എത്തിയിരുന്നു.ഇതിൽ ഏതാണ്ട് ,ഓളം എന്നിവ ഒരുമിച്ച് ഒരു വാക്യത്തിൽ ആവശ്യമില്ല.

Related Questions:

ശരിയായത് തെരെഞ്ഞെടുക്കുക.

താഴെ നൽകിയ വാക്യങ്ങളിൽ ശരിയായവ ഏതെല്ലാം ?

  1. കരുണയില്ലാത്ത പെരുമാറ്റം വെറുതെ വ്യർത്ഥമാണ്.
  2. കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്.
  3. കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്.
  4. കരുണയില്ലാത്ത വെറുതെയുള്ള പെരുമാറ്റം വ്യർത്ഥമാണ്.
    ശരിയല്ലാത്ത പ്രയോഗം ഏത്?
    ശരിയായത് തിരഞ്ഞെടുക്കുക

    ശരിയായ വാക്യങ്ങൾ /വാക്യം തെരഞ്ഞെടുക്കുക :

    i)സത്യം പറയുക എന്നത് ആവശ്യമാണ്

    ii)സ്വഭാഷയെ ദുഷിപ്പിക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്

    iii)നിത്യവും വ്യായാമം ചെയ്യണമെന്നുള്ളത് അത്യാവശ്യമാണ്