Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ കുമാരനാശാനെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ് ?

  1. മഹാകാവ്യം രചിച്ചിട്ടില്ല
  2. പ്രരോദനം കുമാരനാശാന്റെ കൃതിയല്ല
  3. മഗ്ദലനമറിയം എന്ന ഖണ്ഡകാവ്യം രചിച്ചിട്ടുണ്ട്
  4. ആദ്യത്തെ ഖണ്ഡകാവ്യം വീണപൂവാണ്

    Aഎല്ലാം ശരി

    Bi, iv ശരി

    Ci തെറ്റ്, iii ശരി

    Dഇവയൊന്നുമല്ല

    Answer:

    B. i, iv ശരി

    Read Explanation:

    .കുമാരനാശാൻ

    • ജനനം : 1873 ഏപ്രിൽ 12 (1048 മേടം 1)
    • അച്ഛൻ : നാരായണൻ പെരുങ്ങാടി
    • അമ്മ : കാളിയമ്മ
    • മരണം : 1924 ജനുവരി 16

    • ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
    • കുമാരു എന്നായിരുന്നു യഥാർഥ പേര്.
    • ശ്രീനാരായണഗുരു കുമാരുവിനെ മദ്രാസിലും കൽക്കട്ടയിലും വിട്ട് പഠിപ്പിച്ചു.
    • കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്ന ഒരു വിദ്യാലയം തുടങ്ങിയതോടെയാണ് അദേഹം കുമാരനാശാൻ എന്നറിയപ്പെട്ട് തുടങ്ങിയത്.
    • എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി 
    • കുമാരനാശാൻ , എം ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് എസ്എൻഡിപിയുടെ മുഖപത്രമായ വിവേകോദയം പ്രസിദ്ധീകരിച്ചത്.
    • വെയിൽസ് രാജകുമാരൻ 1922-ൽ കേരളീയ മഹാകവി എന്ന നിലയിൽ മദിരാശിയിൽ വച്ച് പട്ടും വളയും സമ്മാനിച്ച് ആദരിച്ചു.
    • മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടിയ മലയാള കവി.
    • ശാരദ ബുക്ക് ഡിപ്പോ സ്ഥാപിച്ച വ്യക്തി.
    • ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാള കവി 
    • കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം - കുമാരകോടി
    • മുങ്ങിമരിക്കുന്നതിനുമുമ്പ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട് - റെഡീമർ
    • കുമാരനാശാൻ സ്മാരകം - തോന്നയ്ക്കൽ

    വീണപൂവ്

    • 1907 ൽ അദേഹം വീണപൂവ്  എന്നൊരു കാവ്യം എഴുതി.
    • മലയാള ഭാഷാസാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ് ഈ കൃതി.
    • അന്നുവരെ കവിതകൾ പൊതുവേ പുരാണകഥകളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു.
    • എന്നാൽ, കൊഴിഞ്ഞു വീണ ഒരു പൂവിന്റെ കഥ പറഞ്ഞ 'വീണപൂവ്' മലയാളസാഹിത്യത്തിൽ കാല്പനിക (റൊമാന്റിസം) പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു.
    • വീണപൂവാണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം. 
    • 'ജൈനിമേട്' എന്ന സ്ഥലത്ത് വച്ചാണ് അദേഹം വീണപൂവ് രചിച്ചത്.
    • കുമാരനാശാന്റെ "വീണപൂവ്"  'മിതവാദിയിൽ' പ്രസിദ്ധീകരിച്ചത് - 1907
    • വീണപൂവിനു ശേഷം അദ്ദേഹം 'നളിനി അഥവാ ഒരു സ്നേഹം', ലീല എന്നീ ഖണ്ഡകാവ്യങ്ങൾ എഴുതി.

    ദുരവസ്ഥ

    • മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ്‌ ദുരവസ്ഥ. 
    • നമ്പൂതിരിയുവതിയായ സാവിത്രി, ചാത്തൻ എന്ന പുലയയുവാവിന്റെ കുടിലിൽ എത്തിപ്പെടുന്നതും അവർക്കിടയിൽ പുതിയൊരു ബന്ധം നാമ്പിടുന്നതുമാണ്‌ കവിതയിലെ പ്രമേയം.
    • ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുകയും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും മലബാർ കലാപത്തിന്റെ വർഗ്ഗീയ മുഖം അനാവരണം ചെയ്യുകയും ചെയ്യുന്ന കൃതിയാണ്‌ ഇത്.
    • ദുരവസ്ഥയെ കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയായി ഇ.എം.എസ്. വിശേഷിപ്പിച്ചിട്ടുണ്ട്.

    പ്രരോദനം

    • ഷെല്ലിയുടെ അഡോണയുടെ മാതൃകയിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം
    • ആത്മമിത്രവും ഗുരുതുല്യനുമാ‍യിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്നാണ് ആശാൻ വിലാപകാവ്യമായി പ്രരോദനം രചിച്ചത് 
    • ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കൃതി
    • ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച കൃതി - ദിവ്യകോകിലം
    • ദിവ്യകോകിലം ആലപിച്ചത് - സി.കേശവൻ
    • എ.ആർ.രാജരാജവർമ്മയുടെ മരണത്തിൽ അനുശോചിച്ചു കുമാരനാശാൻ രചിച്ച കൃതി - പ്രരോദനം
    • ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി മഹാകവി കുമാരനാശാൻ രചിച്ച കാവ്യങ്ങൾ - ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ
    •  'ശ്രീനാരായണ ഗുരു' എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ കർത്താവ് -കുമാരനാശാൻ

    പ്രധാന രചനകൾ

    • വീണപൂവ്
    • നളിനി
    • ലീല
    • ദുരവസ്ഥ
    • പ്രരോദനം
    • ചിന്താവിഷ്ടയായ സീത
    • കരുണ
    • ചണ്ഡാലഭിക്ഷുകി
    • മണിമാല
    • വനമാല
    • പുഷ്പവാടി
    • ഏഴാം ഇന്ദ്രിയം
    • വിവർത്തനങ്ങൾ
    • ബുദ്ധചരിതം
    • സൗന്ദര്യലഹരി
    • ബാലരാമായണം

    • ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി മഹാകവി കുമാരനാശാൻ രചിച്ച കാവ്യങ്ങൾ - ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ
    • 'ശ്രീനാരായണ ഗുരു' എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ കർത്താവ് -കുമാരനാശാൻ

    • ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാള കവി 
    • കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം - കുമാരകോടി
    • മുങ്ങിമരിക്കുന്നതിനുമുമ്പ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട് - റെഡീമർ
    • കുമാരനാശാൻ സ്മാരകം - തോന്നയ്ക്കൽ

    പ്രധാന രചനകൾ

    • വീണപൂവ്
    • നളിനി
    • ലീല
    • ദുരവസ്ഥ
    • പ്രരോദനം
    • ചിന്താവിഷ്ടയായ സീത
    • കരുണ
    • ചണ്ഡാലഭിക്ഷുകി
    • മണിമാല
    • വനമാല
    • പുഷ്പവാടി
    • ഏഴാം ഇന്ദ്രിയം
    • വിവർത്തനങ്ങൾ
    • ബുദ്ധചരിതം
    • സൗന്ദര്യലഹരി
    • ബാലരാമായണം

    നാമവിശേഷണങ്ങൾ

    • വിപ്ലവത്തിന്റെ ശുക്രനക്ഷത്രം
    • സ്നേഹഗായകൻ

     


    Related Questions:

    ഇമ്മിണി ബല്യ ഒന്ന് എന്ന പ്രയോഗം ഏത് കൃതിയിലേ താണ്?
    മഹാകവി ഉള്ളൂർ രചിച്ച ചമ്പു
    'മായൻ' ഏത് നോവലിലെ കഥാപാത്രമാണ്?
    കാലം കൃത്യമായി രേഖപ്പെടുത്തിയ അറബി മലയാള സാഹിത്യത്തിലെ പ്രഥമ കൃതി ഏത്?
    ഭീമച്ചൻ എന്ന കഥ ആരുടെ രചനയാണ് ?