Question:

അറ്റോർണി ജനറലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

  1. രാഷ്ട്രപതിയാണ് ആറ്റോർണി ജനറലിനെ നിയമിക്കുന്നത്

  2. ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസറാണ്

  3. പാർലമെന്റിലെ അംഗമല്ലെങ്കിൽ പോലും പാർലമെന്റിൽ പങ്കെടുക്കാൻ കഴിയും

  4. പാർലമെന്റിലെ അംഗം അല്ലാത്തതിനാൽ പാർലമെന്റിൽ പങ്കെടുക്കാൻ അവകാശമില്ല

A1, 2 എന്നിവ

B3 മാത്രം

C1, 2, 3 എന്നിവ

Dഎല്ലാം

Answer:

C. 1, 2, 3 എന്നിവ

Explanation:

അറ്റോർണി ജനറൽ

  • ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ
  • അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് (അനുഛേദം) - ആർട്ടിക്കിൾ 76
  • പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ
  • പാർലമെന്റിൽ പങ്കെടുക്കാൻ കഴിയുമെങ്കിലും വോട്ടിംഗ് അവകാശമില്ല.
  • സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്
  • കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ
  • ആർട്ടിക്കിൾ 143 പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് അറ്റോർണി ജനറൽ മുഖേനയാണ്

  • അറ്റോർണി ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി 
  • അറ്റോർണി ജനറലിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി 
  • അറ്റോർണി ജനറലിന്‌ സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യതയുണ്ടായിരിക്കണം. 

 

 


Related Questions:

അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

സിവിൽ സർവീസുകാർക്ക് ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നതാണ് ?

അമേരിക്കൻ ഭരണഘടന നിലവിൽ വന്നത് എന്നാണ് ?

കേരളത്തിൽ കാബിനറ്റ് പദവി ലഭിച്ച ആദ്യ അഡ്വക്കേറ്റ് ജനറൽ ആര് ?

യു പി എസ് സി യെ കുറിച്ചും സംസ്ഥാന പി എസ് സി യെ കുറിച്ചും പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?