Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിക്സിഗ്നേച്ചർ സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ സർട്ടിഫൈയിംഗ് അതോറിറ്റി സ്വീകരിക്കുന്ന രീതികൾ വ്യക്തമാക്കുന്ന സർട്ടിഫിക്കേഷൻ പ്രാക്ടീസ് സ്റ്റേറ്റ്മെന്റ് താഴെപ്പറയുന്നവയിൽ ഏതാണ് ഇഷ്യൂ ചെയ്യുന്നത് ?

Aസർട്ടിഫൈയിംഗ് അതോറിറ്റി

Bകേന്ദ്ര സർക്കാർ

Cസൈബർ എമർജൻസി റെസ്പോൺസ് ടിം

Dനാഷണൽ ഇൻഫർമാറ്റിക്സ്സെന്റർ

Answer:

A. സർട്ടിഫൈയിംഗ് അതോറിറ്റി

Read Explanation:

സർട്ടിഫിക്കേഷൻ പ്രാക്ടീസ് സ്റ്റേറ്റ്മെന്റ്

  • ഇലക്ട്രോണിക് സിഗ്നേച്ചർ സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ  സർട്ടിഫൈയിംഗ് അതോറിറ്റി (CA) സ്വീകരിക്കുന്ന രീതികളും നടപടിക്രമങ്ങളും വിവരിക്കുന്ന ഒരു രേഖയാണ് സർട്ടിഫിക്കേഷൻ പ്രാക്ടീസ് സ്റ്റേറ്റ്മെന്റ് (CPS).
  • CA എങ്ങനെ പ്രവർത്തിക്കുന്നു, അത് പിന്തുടരുന്ന പ്രക്രിയകൾ, ഇലക്ട്രോണിക് സിഗ്നേച്ചർ സർട്ടിഫിക്കറ്റുകളുടെ സമഗ്രതയും വിശ്വാസ്യതയും ഉറപ്പാക്കാൻ അത് നടപ്പിലാക്കുന്ന സുരക്ഷാ നടപടികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ CPS നൽകുന്നു.

സർട്ടിഫൈയിംഗ് അതോറിറ്റി

  • ഡിജിറ്റൽ സർട്ടിഫിക്കറ്റുകളുടെ ഡയറക്‌ടറികൾ ഇഷ്യൂ ചെയ്യുക, അസാധുവാക്കുക, പുതുക്കുക, നൽകുക എന്നിവ കേന്ദ്ര ഗവൺമെന്റിനാൽ നിക്ഷിപ്തമാമായിട്ടുള്ള അധികാര സ്ഥാനമാണ് സർട്ടിഫൈയിംഗ് അതോറിറ്റി.
  • സെക്ഷൻ 24 പ്രകാരം ഒരു ഇലക്ട്രോണിക് സിഗ്നേച്ചർ സർട്ടിഫിക്കറ്റ് നൽകാനുള്ള ലൈസൻസ് ലഭിച്ച വ്യക്തിയെയാണ് സർട്ടിഫൈയിംഗ് അതോറിറ്റി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 

കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റിസ് (CCA)

  • ഇന്ത്യയിൽ ഐ.ടി നിയമപ്രകാരം സർട്ടിഫൈയിംഗ് അധികാരികൾക്ക് ലൈസൻസ് നൽകുന്നതിനും അവരെ നിയന്ത്രിക്കുന്നതിനും ആയി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ.
  • ഐ.ടി നിയമത്തിന്റെ വകുപ്പ് 17 പ്രകാരമാണ് CCAയെ നിയമിക്കുന്നത്.
  • ഐ.ടി നിയമത്തിന്റെ വകുപ്പ് 18 CCAയുടെ ചുമതലകളെ കുറിച്ച് പ്രസ്താവിക്കുന്നു.
  • 2000 നവംബർ ഒന്നുമുതലാണ് കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റിസിന്റെ ഓഫീസ് നിലവിൽ വന്നത്.

Related Questions:

ഇലക്ട്രോണിക്ക് രൂപത്തിൽ കുട്ടികളെ സംബന്ധിക്കുന്ന അശ്ലീലം പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിക്ക് തുടർച്ചയായി കുറ്റക്കാരനാണെന്ന് കാണുകയാണെങ്കിൽ ഐ. ടി. ആക്ട് പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?
Mr. A ഒരു ഓഫീസിൽ ജോലി ചെയ്യവേ, സഹപ്രവർത്തകരായ ചില വ്യക്തികൾക്ക് ഇ-മെയിലുകൾ മുഖേന അശ്ലീല ചിത്രങ്ങൾ അയച്ചു. Mr. A യുടെ പ്രവ്യത്തി, ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ താഴെക്കൊടുത്തിട്ടുള്ള ഏതു വകുപ്പിൻ്റെ ലംഘനമാണ് ?
ഐ. ടി. ആക്ട് 2000, സെക്ഷൻ 77 B പ്രകാരം _____ തടവുശിക്ഷ പ്രതിപാദിച്ചിട്ടുള്ള കുറ്റങ്ങൾ ജാമ്യം ലഭിയ്ക്കാവുന്നതാണ് (ബെയിലബിൾ).
താഴെപ്പറയുന്നവയിൽ ഏതാണ് IT ആക്ടിന്റെ സെക്ഷൻ 72-ന്റെ കീഴിൽ ഉൾപ്പെടാത്തത്
വിവരസാങ്കേതിക നിയമപ്രകാരം മറ്റൊരാളുടെ പാസ്‌വേഡ് ‌ദുരുപയോഗം ചെയ്യുന്നത് എന്തായി കണക്കാക്കപ്പെടുന്നു ?