Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ ജോഡി അല്ലാത്തത് ഏത് ?

Aഅമർത്യസെൻ - മനുഷ്യ ക്ഷേമം

Bകാൾ മാർക്സ് - ലെയ്‌സെസ് ഫെയർ സിദ്ധാന്തം

Cദാദാഭായ് നവറോജി - ചോർച്ച സിദ്ധാന്തം

Dഗാന്ധിജി - ട്രസ്റ്റീഷിപ്പ്

Answer:

B. കാൾ മാർക്സ് - ലെയ്‌സെസ് ഫെയർ സിദ്ധാന്തം

Read Explanation:

ലെയ്‌സെസ് - ഫെയർ സിദ്ധാന്തം (laissez-faire) 

  • സാമ്പത്തിക പ്രവർത്തനങ്ങളിൽ രാഷ്ട്രത്തിന്റെ  ഇടപെടലുകൾ പരിമിതപ്പെടുത്തിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം  എന്നുവാദിക്കുന്ന ഒരു സാമ്പത്തിക സിദ്ധാന്തം.
  • ഈ സിദ്ധാന്തമനുസരിച്ച് ആഭ്യന്തര സമാധാനം കാത്തു സൂക്ഷിക്കുക, വിദേശ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതു മാത്രമാണ് സർക്കാരിന്റെ കടമ. 
  • 'വ്യക്തിയാണ്  സമൂഹത്തിലെ അടിസ്ഥാന ഘടക'മെന്നും അതിനാൽ വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടതെന്നും ഈ സിദ്ധാന്തം വാധിക്കുന്നു.
  • അതിനാൽ 'വ്യക്തിവാദം' എന്നും ഈ സിദ്ധാന്തത്തിന് പേര് നൽകപ്പെട്ടിരിക്കുന്നു.
  • 'ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ആഡം സ്മിത്ത് ഈ സിദ്ധാന്തത്തിന്റെ പ്രധാനവക്താക്കളിൽ ഒരാളായിരുന്നു.
  • കൂടാതെ ഡേവിഡ് റിക്കാർഡോ, മാൽത്തൂസ്, ജെ.എസ്. മിൽ തുടങ്ങിയ ചിന്തകന്മാർ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നവരാണ്.




Related Questions:

സാമ്പത്തിക വളർച്ച' എന്ന ആശയം മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായിട്ടാണ് ?
സമ്പന്നർക്കും അന്താരാഷ്ട്ര കോർപ്പറേഷനുകൾക്കും നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നൽകപ്പെടേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സാമ്പത്തിക സിദ്ധാന്തം?
According to Lionel Robbins, what is essential for the effective use of limited resources?
1944 ലെ ഗാന്ധിയൻ പദ്ധതിയുടെ ഉപജ്ഞാതാവ് ആരാണ് ?

റിക്കാർഡോയുടെ സിദ്ധാന്തം ഏത് തരം ഘടക ചലനത്തെയാണ് (Factor Mobility) അടിസ്ഥാനമാക്കിയിരിക്കുന്നത്?