Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വക്കം മൗലവിയുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണമേത് ?

Aഅൽ ഇസ്ലാം

Bമുസ്ലിം

Cഅൽ അമീൻ

Dസ്വദേശാഭിമാനി

Answer:

C. അൽ അമീൻ

Read Explanation:

അൽ അമീൻ

  • 1924-ൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകണമാരംഭിച്ച പത്രമായിരുന്നു അൽ അമീൻ.
  • 1931 വരെ ‘അൽ അമീൻ‘ ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു.
  • പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ ആരംഭിച്ച പത്രം - അൽ - അമീൻ
  • അൽ - അമീൻ പത്രത്തിൻറെ ആദ്യ കോപ്പിയിൽ ആശംസാ സന്ദേശം എഴുതിയത് - വള്ളത്തോൾ നാരായണ മേനോൻ.
  • രണ്ടാം ലോക മഹായുദ്ധ സമയത്ത് "കോൺഗ്രസ്സും യുദ്ധവും" എന്ന മുഖപ്രസംഗം പ്രസിദ്ധീകരിച്ച പത്രം 

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

  • കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി.
  • സുബാഷ് ചന്ദ്രബോസ് ഫോർവേഡ് ബ്ലോക്ക് എന്ന  പാർട്ടി രൂപീകരിച്ചപ്പോൾ കേരളത്തിൽ അതിന് നേതൃത്വം നൽകിയത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ആയിരുന്നു
  • കൊച്ചിൻ മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ (Cochin MES) സ്ഥാപകൻ 
  • രണ്ടാം ലോകമഹായുദ്ധാനന്തരം ജയിൽ മോചിതനായ, കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ തടവുകാരൻ.
  • 'കേരളത്തിന്റെ വീരപുത്രൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി
  • അബ്ദുറഹിമാൻ കെ.പി.സി.സിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ - 1938, 1939, 1940 
  • അബ്ദുറഹിമാൻ മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് - 1937 
  • മുഹമ്മദ് അബ്ദുറഹിമാനെക്കുറിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം - വീരപുത്രൻ

Related Questions:

"Enmakaje" is the great work related with Endosulfan victims in Kasaragode. Who is the author of this book?

താഴെ പറയുന്ന പ്രസ്താവനകളിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക.

  1. A. 1900 ഒക്ടോബർ ഒന്നിന് പറവൂർ താലൂക്കിൽ ജനിച്ചു
  2. B. 1922-28 കാലഘട്ടത്തിൽ ആലുവ അദ്വൈത ആശ്രമം അധ്യാപകനായിരുന്നു
  3. C. 1959 ബാലസാഹിത്യ ശില്പശാലയുടെ ഡയറക്ടറായി പ്രവർത്തിച്ചു
  4. D. ദക്ഷിണഭാഷ ബുക്ക് ട്രസ്റ്റ് മലയാള വിഭാഗത്തിൻറെ ഉപദേഷ്ടാവായി പ്രവർത്തിച്ചു
    തിണസങ്കല്പനത്തിൽ കവിതയിലെ പ്രമേയം അഥവാ വൈകാരികാനുഭവത്തെ സൂചിപ്പിക്കുന്ന പൊരുൾ ഏതാണ്?
    “ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?
    താഴെ നൽകിയിരിക്കുന്നതിൽ എസ്. കെ . പൊറ്റെക്കാടിന്റെ രചനകൾ മാത്രം ഉൾപ്പെട്ടത് ഏത് ?