Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ വ്യാക്ഷേപക ശബ്ദമില്ലാത്ത വാക്യമേത്?

Aഅതെ, വായനയ്ക്ക് അവധിയില്ല

Bഅയ്യോ! ഞാൻ ഒരിക്കലും കളവു പറയില്ല

Cഛീ! വക്രബുദ്ധി തുടരുന്നത് രാമനോടോ

Dഹാ! പുഷ്പമേ നിനക്കെന്തു ഭംഗി.

Answer:

A. അതെ, വായനയ്ക്ക് അവധിയില്ല

Read Explanation:

  • മനുഷ്യന്റെ മനസ്സിലെ പെട്ടെന്നുണ്ടാകുന്ന വികാരങ്ങളെ (സന്തോഷം, ദുഃഖം, അത്ഭുതം, വെറുപ്പ്, വേദന, ഭയം തുടങ്ങിയവ) സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ശബ്ദങ്ങളെയാണ് വ്യാക്ഷേപക ശബ്ദം എന്ന് പറയുന്നത്.

  • ഇവയെ അവ്യയം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

  • വ്യാക്ഷേപക ശബ്ദങ്ങൾക്ക് വാക്യത്തിൽ ഒറ്റയ്ക്ക് ഒരു സ്ഥാനമില്ല.

  • ഇവ മറ്റ് വാക്കുകളുമായി ബന്ധമില്ലാതെയാണ് ഉപയോഗിക്കുന്നത്.

  • അതെ, വായനയ്ക്ക് അവധിയില്ല എന്നതിൽ വ്യാക്ഷേപക ശബ്ദമില്ല

ഉദാഹരണങ്ങൾ

  • അയ്യോ! ഞാൻ ഒരിക്കലും കളവു പറയില്ല

  • ഛീ! വക്രബുദ്ധി തുടരുന്നത് രാമനോടോ

  • ഹാ! പുഷ്പമേ നിനക്കെന്തു ഭംഗി.


Related Questions:

തീപ്പെട്ടി വിഗ്രഹിക്കുമ്പോൾ
ഭാഷയുടെ സ്വനവ്യവസ്ഥയിൽ അർത്ഥപരമായ വ്യത്യയം സൂചിപ്പിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ഏകകത്തിന്റെ പേര്?
താഴെ തന്നിട്ടുള്ളവയിൽ ബഹുവചനത്തിന് ഉദാഹരണമേത് ?
മേയനാമത്തിന് ഉദാഹരണമേത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ ദ്വന്ദ്വ സമാസത്തിൽ ഉൾപ്പെടുന്ന പദമേത് ?