Challenger App

No.1 PSC Learning App

1M+ Downloads
ചിന്തോദ്ദീപകവും തുറന്നതുമായ ചോദ്യങ്ങളുടെ ലക്ഷ്യം

Aഉത്തരം കണ്ടെത്തുന്ന രീതി പഠിപ്പിക്കും

Bസ്വന്തമായി പഠിക്കാനുള്ള കൈത്താങ്ങ് കുട്ടികൾക്ക് നൽകുക

Cഉത്തരത്തിലേക്ക് നയിക്കുക

Dപഠനഭാരം ലഘൂകരിക്കുക

Answer:

B. സ്വന്തമായി പഠിക്കാനുള്ള കൈത്താങ്ങ് കുട്ടികൾക്ക് നൽകുക

Read Explanation:

കൈത്താങ്ങ് (Scaffolding)
  • പഠിതാവ്, കഴിവിന്റെ പരമാവധി ഉപയോഗിച്ചു മുന്നേറാൻ സഹായിക്കുന്ന വൈജ്ഞാനിക ഘടനയാണ് കൈത്താങ്ങ്
  • തനിയെനിന്ന് പ്രവർത്തിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് കുട്ടിക്ക് നൽകുന്ന താത്കാലിക സഹായത്തെ വിഗോട്സ്കി വിശേഷിപ്പിച്ചത് - കൈത്താങ്ങ്
  • പഠിതാവ് ആശയ നിർമ്മാണത്തിന് പ്രാപ്ത നാവുന്നതിനനുസരിച്ച് കൈത്താങ്ങ് കുറച്ചു കൊണ്ടുവരണം.

 

  • പ്രൈമറി ക്ലാസ്സിൽ ഉപയോഗിക്കാവുന്ന കൈത്താങ്ങ് തന്ത്രങ്ങൾ :-

 

    • ആർജിത അറിവിന്റെ ഉപയോഗം,
    • പ്രശ്നവുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവങ്ങൾ പങ്കുവയ്ക്കുക,
    • ഭാഗികമായ പ്രശ്നപരിഹരണ തന്ത്രങ്ങൾ അവതരിപ്പിക്കുക
  • അവശ്യംവേണ്ട സൂചനകൾ, വിശദീകരണങ്ങൾ, ഉദാഹരണങ്ങൾ, ചിന്തയെ നയിക്കാവുന്ന ചോദ്യങ്ങൾ, മാർഗനിർദ്ദേശങ്ങൾ തുടങ്ങിയവയിലൂടെയാണ് ഇത് സാധ്യമാകുന്നത്.
  • കുട്ടിക്ക് സ്വാശ്രയപഠനം സാധ്യമാകുന്നതുവരെ അധ്യാപകൻ കൈത്താങ്ങ് നൽകേണ്ടതുണ്ട്. 

 


Related Questions:

ഉദ്ഗ്രഥിത പഠന രീതിയെക്കുറിച്ചുള്ള ചിന്തയ്ക്ക് തുടക്കം കുറിച്ചത് ?
കുട്ടിയുടെ പ്രഥമ സമൂഹം
ഒരു പഠന പ്രക്രിയയെ ഗ്രാഫിലൂടെ പ്രതിനിധീകരിക്കുന്നതിനെ എന്തു വിളിക്കുന്നു ?
മറ്റുള്ളവരുടെ വ്യവഹാരം നിരീക്ഷിക്കുന്ന പ്രവർത്തനത്തെ________ എന്നു വിളിക്കുന്നു
“മലയാളം വായിക്കാൻ ഒട്ടും താല്പര്യമില്ലാത്ത കുട്ടി അധ്യാപികയുടെ നിർബന്ധത്തിനു വഴങ്ങി വായന തുടങ്ങുകയും മികച്ച വായനക്കാരനാവുകയും ചെയ്തു'' - ഈ പ്രസ്താവന പഠനത്തെ സ്വാധീനിക്കുന്ന ഏത് ഘടകവുമായി ബന്ധപ്പെടുന്നു ?