App Logo

No.1 PSC Learning App

1M+ Downloads

തായ്പിംഗ് വിപ്ലവത്തെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരി ?

  1. ഭരണവർഗത്തെ അട്ടിമറിച്ച ഏറ്റവും വലിയ പ്രക്ഷോഭം
  2. ഇത് 1850 മുതൽ 1864 വരെ നീണ്ടു നിന്നു, പതിനാറ് പ്രവിശ്യകളിൽ വ്യാപിക്കുകയും 600 ലധികം നഗരങ്ങൾ നശിപ്പിക്കുകയും ചെയ്തു.
  3. ഇത് ചൈനയെ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചിപ്പിച്ചു.

    A2, 3 എന്നിവ

    Bഇവയൊന്നുമല്ല

    C1 മാത്രം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    തായ്പിംഗ് വിപ്ലവം (Taiping Rebellion)

    • ചൈനയിലെ മഞ്ചു രാജവംശത്തിനെതിരെ നടന്ന ആഭ്യന്തര കലാപം

    • ഭരണവർഗത്തെ അട്ടിമറിച്ച ഏറ്റവും വലിയ പ്രക്ഷോഭം

    • കാലഘട്ടം - 1850 മുതൽ 1864 വരെ.

    • കലാപത്തിന്റെ നേതാവ് - ഹ്യൂങ് സ്യൂചിൻ

    • കലാപത്തിന്റെ ലക്ഷ്യം - മഞ്ചു ഭരണത്തെ പുറത്താക്കിക്കൊണ്ട് ചൈനയിൽ ഒരു മതാധിഷ്ഠിത രാജ്യം സ്ഥാപിക്കുക

    • കലാപം ചൈനയിലെ പതിനാറ് പ്രവിശ്യകളിൽ വ്യാപിക്കുകയും 600 ലധികം നഗരങ്ങൾ നശിപ്പിക്കുകയും ചെയ്തു.

    • 1864ൽ മഞ്ചു രാജവംശം,വിദേശ ശക്തികളുടെ സഹായത്തോടെ വിപ്ലവകാരികൾക്ക് എതിരെ പ്രത്യാക്രമണം നടത്തി അധികാരം വീണ്ടൂം പിടിച്ചെടുത്തു.


    Related Questions:

    ചൈന ജനകീയ റിപ്പബ്ലിക്ക് ആയ വർഷം ?
    'കറുപ്പുവ്യാപാരം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    ചുവടെ തന്നിരിക്കുന്നവയിൽ ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

    1. പീപിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന രൂപീകരിച്ചത് -1949 ഒക്ടോബർ 1നാണ്
    2. യുദ്ധാനന്തരം ചിയാൻ കൈഷെകും സംഘവും തായ്വാനിലേക്ക് ഓടിപ്പോയി.
    3. ചൈനയിൽ സാംസ്കാരിക വിപ്ലവം കൊണ്ടുവന്നത് മാവോ സേതൂങ് ആണ്.
    4. മാവോ സെ തൂങ്ങിനു ശേഷം ഹുവ ഗുവോ ഫെങ് ചൈനയിൽ അധികാരത്തിൽ വന്നു.
      China became the People's Republic of China on 1st October 1949 under the leadership of :
      ചൈനീസ് വിപ്ലവത്തിലൂടെ അധികാരം നഷ്ടപെട്ട മഞ്ചു രാജാവ് ആരാണ് ?