Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലൈക്കനുകൾ എന്ന വിഭാഗം സസ്യങ്ങളെ വായുമലിനീകരണത്തിന്റെ സൂചകങ്ങളായി കണക്കാക്കാം
  2. വായു മലിനീകരണം കുറയ്ക്കുന്നതിനു വേണ്ടി "കാറ്റലിറ്റിക് കൺവെർട്ടർ" എന്ന ഉപകരണം ഘടിപ്പിച്ച വാഹനങ്ങളിൽ ലെഡ് അടങ്ങിയിട്ടില്ലാത്ത പെട്രോൾ ആണ് ഉപയോഗിക്കേണ്ടത്
  3. കാറ്റലിറ്റിക് കൺവർട്ടറുകളിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്ന ലോഹമാണ് മെർക്കുറി

    Aഇവയൊന്നുമല്ല

    B1, 2 ശരി

    C2, 3 ശരി

    D1, 3 ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    • ലൈക്കനുകൾ എന്ന വിഭാഗം സസ്യങ്ങളെ വായുമലിനീകരണത്തിന്റെ സൂചകങ്ങളായി കണക്കാക്കാം .കാരണം മലിനപ്പെട്ട വായുവിൽ കൂടുതലായി കാണപ്പെടുന്ന സൾഫർ ഡയോക്സൈഡിന്റെ സാന്നിധ്യത്തിൽ ലൈക്കനുകൾക്ക്  വളരാൻ കഴിയില്ല 
    • വായു മലിനീകരണം കുറയ്ക്കുന്നതിനു വേണ്ടി "കാറ്റലിറ്റിക് കൺവെർട്ടർ" എന്ന ഉപകരണം ഘടിപ്പിച്ച വാഹനങ്ങളിൽ ലെഡ് അടങ്ങിയിട്ടില്ലാത്ത പെട്രോൾ ആണ് ഉപയോഗിക്കേണ്ടത്
    • കാറ്റലിറ്റിക് കൺവർട്ടറുകളിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്ന ലോഹങ്ങളാണ് പ്ലാറ്റിനം, പലേഡിയം ,റോഡിയം എന്നിവ

    Related Questions:

    ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
    ബെൻസീൻ, കാർബൺ ഡൈ ഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ് എന്നിവയുടെ തിയറിറ്റിക്കൽ നമ്പർ ഓഫ് വൈബ്രേഷണൽ ഡിഗ്രീസ് ഓഫ് ഫ്രീഡം' യഥാക്രമം
    “തന്മാത്രകളുടെ വാസ്തുവിദ്യക്ക്" എന്ന വിഷയം 2025-ലെ രസതന്ത്ര നൊബേൽ സമ്മാനത്തിന് അർഹമായി. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണെന്ന് കണ്ടുപിടിക്കുക.
    Radiocarbon dating, a widely used archaeological method for dating organic materials, was developed by ?
    ഐസ് ഉരുകുന്ന താപനില ഏത് ?