Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഹൈഡ്രജൻ ഒരു അലോഹമാണ്
  2. ഹൈഡ്രജൻ ഏകാറ്റോമികമാണ്
  3. മിക്ക പീരിയോഡിക് ടേബിളിലും ഹൈഡ്രജന് ആൽക്കലി ലോഹങ്ങൾക്ക് മുകളിലായാണ് സ്ഥാനം നൽകിയിട്ടുള്ളത്
  4. ഹൈഡ്രജൻ ചില രാസപ്രവർത്തനങ്ങളിൽ ഹാലൊജനുകളെപ്പോലെ ഒരു ഇലക്ട്രോൺ നേടുന്നു

    Aഎല്ലാം ശരി

    Bഒന്നും മൂന്നും നാലും ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം ശരി

    Answer:

    B. ഒന്നും മൂന്നും നാലും ശരി

    Read Explanation:

    പീരിയോഡിക് ടേബിളിൽ ഹൈഡ്രജന്റെ സ്ഥാനം:

    • പീരിയോഡിക് ടേബിളിലെ ഹൈഡ്രജന്റെ സ്ഥാനം ഇപ്പോഴും ചർച്ചക്ക് വിഷയമാണ്.
    • മിക്ക പീരിയോഡിക് ടേബിളിലും ഹൈഡ്രജന് ആൽക്കലി ലോഹങ്ങൾക്ക് മുകളിലായാണ് സ്ഥാനം നൽകിയിട്ടുള്ളത്
    • ഹൈഡ്രജൻ ഒരു അലോഹമാണ്. 
    • ആൽക്കലി ലോഹങ്ങൾ ഏകാറ്റോമികമായിരിക്കുമ്പോൾ ഹൈഡ്രജൻ ദ്വയാറ്റോമികമാണ്
    • ആൽക്കലി ലോഹങ്ങളെപ്പോലെ ചില രാസപ്രവർത്തനങ്ങളിൽ ഹൈഡ്രജൻ ഒരു ഇലക്ട്രോൺ നഷ്ട‌പ്പെന്നു
    • ചില രാസപ്രവർത്തനങ്ങളിൽ ഹാലൊജനുകളെപ്പോലെ ഒരു ഇലക്ട്രോൺ നേടുന്നു
    • ആൽക്കലി ലോഹങ്ങളെല്ലാം ഖരാവസ്ഥയിലായിരിക്കുമ്പോൾ ഹൈഡ്രജൻ വാതകാവസ്ഥയിലാണ്
    • ആൽക്കലി ലോഹങ്ങൾക്ക് പൊതുവെ അയോണീകരണ ഊർജം കുറവായിരിക്കുമ്പോൾ, ഹൈഡ്രജന്റെ അയോണീകരണ ഊർജം ഹാലൊജനുകളെപ്പോലെ ഉയർന്നതാണ്
    • ഏറ്റവും കുറഞ്ഞ അളവിൽ കണ്ടുവരുന്ന വാതകം റഡോൺ ആണ്.

    Related Questions:

    ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ രണ്ടാമത്തെ ഉദാഹരണമാണ് ---.
    പീരിയോഡിക് ടേബിളിൽ സ്വർണ്ണത്തിൻ്റെ പ്രതീകം എന്താണ് ?
    മൂലകങ്ങളുടെ രാസഗുണങ്ങളും, ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലങ്ങളാണ് എന്ന് പറയുന്ന പീരിയോഡിക് നിയമം ആരുടേതാണ് ?
    മോസ്കോവിയത്തിന്റെ അറ്റോമിക നമ്പർ ---?
    സംക്രമണ മൂലകങ്ങളിൽ, ഇലക്ട്രോൺ പൂരണം നടക്കുന്നത് ----.