Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ വനനിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ബ്രിട്ടീഷ് ഭരണകൂടം എല്ലാ തരിശുഭൂമികളുടെയും പരമാധികാരം ഏറ്റെടുക്കാൻ കാരണമായ നിയമമാണിത്
  2. 1927 ലെ ഇന്ത്യൻ വനനിയമം ബ്രിട്ടീഷുകാരുടെ കീഴിൽ നടപ്പാക്കിയ മുൻ ഇന്ത്യൻ വനനിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു
  3. 1878 ലെ നിയമവും 1927 ലെ നിയമവും വനവിസ്‌തൃതിയുള്ള പ്രദേശങ്ങൾ ഏകീകരിക്കാനും കരുതൽ നൽകാനും സഹായിച്ചു

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ciii മാത്രം ശരി

    Dii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ബ്രിട്ടീഷ് ഇന്ത്യയിൽ വനനിയന്ത്രണം സംബന്ധിച്ച് നിലവിൽ വന്ന ആദ്യത്തെ സുപ്രധാന നിയമം - ഇന്ത്യൻ വനനിയമം, 1865

    • ബ്രിട്ടീഷ് ഭരണകൂടം എല്ലാ തരിശുഭൂമികളുടെയും പരമാധികാരം ഏറ്റെടുക്കാൻ കാരണമായ നിയമമാണിത്

    • 1927 ലെ ഇന്ത്യൻ വനനിയമം ബ്രിട്ടീഷുകാരുടെ കീഴിൽ നടപ്പാക്കിയ മുൻ ഇന്ത്യൻ വനനിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

    • 1878 ലെ നിയമവും 1927 ലെ നിയമവും വനവിസ്‌തൃതിയുള്ള പ്രദേശങ്ങൾ ഏകീകരിക്കാനും കരുതൽ നൽകാനും സഹായിച്ചു.

    • കൂടാതെ വന്യജീവികൾ, വനഉൽപ്പന്നങ്ങളുടെ ശേഖരണം എന്നിവ നിയന്ത്രിക്കുന്നതിനും തടിക്കും മറ്റ് വന ഉൽപ്പന്നങ്ങൾക്കും ചുമത്തേണ നികുതിയും മറ്റും നിയന്ത്രിച്ചു


    Related Questions:

    വന നിവാസികൾക്ക് ലഘുവന ഉൽപ്പന്നങ്ങളിൽ ഉടമസ്ഥത നൽകിയ നിയമം ഏത്?
    പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ ഇന്ത്യയുടെ എത്ര ശതമാനം വനം ആവശ്യമാണ് ?
    ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കണ്ടൽക്കാടുകൾ ?
    കേന്ദ്ര വന മന്ത്രാലയം നിലവിൽ വന്നത് ഏത് വർഷം ?
    ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?