Challenger App

No.1 PSC Learning App

1M+ Downloads

തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന കാമരാജർ പോർട്ടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 2010 ൽ മേജർ തുറമുഖമായി പ്രഖ്യാപിക്കപ്പെട്ടു
  2. എണ്ണൂർ തുറമുഖം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്
  3. ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് തുറമുഖം
  4. ഇന്ത്യയിലെ ആദ്യത്തെ 'എക്കോ ഫ്രണ്ട്ലി' തുറമുഖം

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Cഇവയൊന്നുമല്ല

    Dii, iii, iv ശരി

    Answer:

    D. ii, iii, iv ശരി

    Read Explanation:

    കാമരാജർ പോർട്ട്

    • മുമ്പ് എണ്ണൂർ തുറമുഖം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്,
    • ചെന്നൈയിലെ കോറമാണ്ടൽ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
    • ഇന്ത്യയിലെ 12-ാമത്തെ പ്രധാന തുറമുഖമാണിത്,
    • ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് തുറമുഖം
    • 'കാമരാജർ പോർട്ട് ലിമിറ്റഡ്' എന്ന പേരിൽ  ഒരു കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുള്ള ഏക കോർപ്പറേറ്റ് തുറമുഖം.
    • ഇന്ത്യയിലെ ആദ്യത്തെ 'എക്കോ ഫ്രണ്ട്ലി' തുറമുഖം

    NB:2010 ൽ മേജർ തുറമുഖമായി പ്രഖ്യാപിക്കപ്പെട്ടത്  പോർട്ട് ബ്ലയർ തുറമുഖമാണ് 


    Related Questions:

    ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മേജർ തുറമുഖം ഏതാണ്?
    താഴെപ്പറയുന്നവയിൽ കോറമാൻഡൽ തീരത്തെ തുറമുഖം അല്ലാത്തതേത്?
    ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുള്ള തുറമുഖങ്ങളെ മുകളിൽ നിന്ന് താഴേക്ക് (വടക്ക് -തെക്ക് )ശരിയായി ക്രമീകരിക്കുക :
    2024 ഏപ്രിലിൽ ഇൻറ്റർനാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ISPS) അംഗീകാരം ലഭിച്ച കേരളത്തിലെ തുറമുഖം ഏത് ?
    The tidal port of India