App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായരൂപീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. പൊതുജനാഭിപ്രായരൂപീകരണം എന്നത് യാന്ത്രികമായതോ, കൃത്യതയുള്ളതോ, സമയബന്ധിതമായതോ ആയ ഒരു പ്രക്രിയയല്ല
  2. ഈ പ്രക്രിയയിൽ ചില അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും, അതൊരു പൊതു അഭിപ്രായമായി ഉയർന്നുവരുകയും ചെയ്യുന്നു.
  3. ഔപചാരികവും, അനൗപചാരികവുമായ പ്രക്രിയകളിലൂടെയാണ് പൊതുജനാഭിപ്രായം രൂപപ്പെട്ടുവരുന്നത്.

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    പൊതുജനാഭിപ്രായരൂപീകരണം

    • പൊതുജനാഭിപ്രായരൂപീകരണം എന്നത് യാന്ത്രികമായതോ, കൃത്യതയുള്ളതോ, സമയബന്ധിതമായതോ ആയ ഒരു പ്രക്രിയയല്ല.

    • എപ്പോഴാണോ ഒരു പൊതുപ്രശ്‌നം സമൂഹത്തിൽ ഉയർന്നു വരുന്നത്, അപ്പോഴെല്ലാം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ അവരുടെ അഭിപ്രായങ്ങളും, കാഴ്ചപ്പാടുകളും പ്രകടിപ്പിക്കുന്നു.

    • ഈ പ്രക്രിയയിൽ ചില അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും, അതൊരു പൊതു അഭിപ്രായമായി ഉയർന്നുവരുകയും ചെയ്യുന്നു.

    • ഇങ്ങനെ ഔപചാരികവും, അനൗപചാരികവുമായ പ്രക്രിയകളിലൂടെയാണ് പൊതുജനാഭിപ്രായം രൂപപ്പെട്ടുവരുന്നത്.


    Related Questions:

    ക്യൂവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. ജനാധിപത്യഭരണക്രമത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം രൂപീകരിക്കാനും, സമാഹരിക്കാനും മുൻപന്തിയിൽ നിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളും, അവയുടെ പ്രവർത്തനങ്ങളുമാണ്.
    2. ഭരണനേതൃത്വത്തിലുള്ള പാർട്ടികളും, പ്രതിപക്ഷത്തുള്ള പാർട്ടികളും പൊതുജനാഭിപ്രായരൂപീകരണത്തിൽ ഒരുപോലെ പങ്കുവഹിക്കുന്നുണ്ട്.
    3. പൊതുജനങ്ങളെ പൊതുപ്രശ്നങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുന്നതിനായി രാഷ്ട്രീയബോധമുള്ളവരാക്കി മാറ്റുക എന്നുള്ളതാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രധാന ലക്ഷ്യം.
      ജാതിവ്യവസ്ഥയിൽ നിലനിന്നിരുന്ന അയിത്തം പോലുള്ള ദുരാചാരങ്ങളെ എതിർത്തുകൊണ്ട് പൊതുജനാഭിപ്രായത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ മഹാകവി കുമാരനാശാന്റെ കൃതി ഏത്?
      മാധ്യമസാക്ഷരത (Media Literacy) എന്ന് പറയുന്നത് എന്തിന്റെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്?
      സമൂഹത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുന്നതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
      പൊതുജനാഭിപ്രായരൂപീകരണത്തിന് വിഘാതമാകുന്ന ഘടകങ്ങളിൽ പെടാത്തത് ഏത് ?